കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഡല്‍ഹിയില്‍ ഒറ്റയാള്‍ സമരം
Friday, December 6, 2013 10:20 AM IST
ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഡല്‍ഹിയില്‍ ഒറ്റയാള്‍ ധര്‍ണ സമരം. ഇടുക്കിയില്‍ നിന്നും ഡല്‍ഹിയില്‍ താമസിക്കുന്ന പോള്‍ ജോര്‍ജ് വെള്ളാങ്കലാണ് ഡല്‍ഹിയിലെ ജന്ദര്‍മന്തറില്‍ സമരം നടത്തിയത്.

മലയോര കാര്‍ഷികോല്‍പന്നങ്ങളായ ഏലം, കുരുമുളക്, കശുവണ്ടി, മഞ്ഞള്‍, മരച്ചീനി, ഇഞ്ചി എന്നിവ നിരത്തിയാണ് പോള്‍ സമരം ചെയ്തത്.

കസ്തൂരി ഗംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ഇടുക്കിയിലെ മലയോര കര്‍ഷകര്‍ കുടിയിറക്കപ്പെടുമെന്നും അതിനാല്‍ ഈ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കരുതെന്നുമാണ് പോള്‍ തന്റെ പുതിയ സമരമുറയിലൂടെ ആവശ്യപ്പെടുന്നത്.

വര്‍ഷങ്ങളായി ഡല്‍ഹിയില്‍ താമസിച്ചുവരുന്ന പോള്‍ ജോര്‍ജ് വെള്ളാങ്കല്‍ ഇടുക്കി മാങ്കുളം സ്വദേശിയാണ്.