നരേല അയ്യപ്പ സേവാസമിതിയുടെ രണ്ടാം മണ്ഡല പൂജ മഹോത്സവം ഡിസംബര്‍ ഏഴിന്
Friday, December 6, 2013 7:54 AM IST
ന്യൂഡല്‍ഹി: നരേല അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ രണ്ടാം മണ്ഡല പൂജ മഹോത്സവം തന്ത്രി ജയപ്രകാശ് ഭട്ടിന്റെ കാര്‍മികത്വത്തില്‍ ഡിസംബര്‍ ഏഴിന് (ശനി) പഞ്ചാബി കോളനിയിലെ സനാതന്‍ മന്ദിര്‍ അങ്കണത്തില്‍ നടക്കും.

പാവങ്ങള്‍ക്കായുള്ള ശാസ്താ പ്രീതിയോടുകൂടി ആരംഭിക്കുന്ന പരിപാടിയില്‍ വൈകുന്നേരം 4.30 നു ഗണപതി പൂജ തുടര്‍ന്നു ചെറുതാഴം കുഞ്ഞിരാമന്‍ മാരാരുടെ നേതൃത്വത്തില്‍ ചെണ്ടമേളത്തോടു കൂടിയുള്ള താലപ്പൊലിയും പശ്ചിം വിഹാര്‍ ശ്രീ ധര്‍മ്മ ശാസ്താ ഭജന സംഘത്തിന്റെ ഭജനയും ഉണ്ടായിരിക്കും. ആരതി, അത്താഴ പൂജ, പ്രസാദ വിതരണം എന്നിവയ്ക്കുശേഷം രാത്രിയില്‍ ഭക്തര്‍ക്കായി അന്നദാനവും ഉണ്ടായിരിക്കും.

മണ്ഡല പൂജ ചടങ്ങുകളിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ട്രഷറര്‍ പി. ഗോപാല കൃഷ്ണന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9540585929.