മെല്‍ബണ്‍ സിഎസ്ഐ കരോള്‍ ഗാന ശുശ്രൂഷ ഡിസംബര്‍ 23ന്
Wednesday, December 4, 2013 9:17 AM IST
മെല്‍ബണ്‍: സിഎസ്ഐ കോണ്‍ഗ്രിഗേഷന്റെ 2013 ലെ കരോള്‍ ഗാന ശുശ്രൂഷ ഡിസംബര്‍ 23ന് ആഷ്ബര്‍ട്ടനിലെ സെന്റ് മാത്യൂസ് ദേവാലയത്തില്‍ നടക്കും.

വൈകുന്നേരം ഏഴിനാണ് ശുശ്രൂഷകള്‍ ആരംഭിക്കുക. മെല്‍ബണ്‍ ആംഗ്ളിക്കന്‍ ഡയോസിസന്‍ ഈസ്റ് റീജിയണ്‍ ബിഷപ് റൈറ്റ് റവ. ബാര്‍ബറ ഡാര്‍ലിംഗ് ചടങ്ങില്‍ ക്രിസ്മസ് സന്ദേശം നല്‍കും. സിഎസ്ഐ ഗായക സംഘം, ജൂണിയര്‍ ക്വയര്‍, സെന്റ് മാത്യൂസ് ക്വയര്‍, ചൈനീസ് ക്വയര്‍ എന്നീ സംഘങ്ങള്‍ ഗാനങ്ങള്‍ ആലപിക്കും.

ക്രിസ്മസിനോടനുബന്ധിച്ച് ഗ്ളെന്‍വേവര്‍ലി ഏയ്ജ് കേയറിലും ഗാനാലാപനം നടക്കും. ക്വയര്‍ മാസ്റര്‍ മെര്‍സണ്‍ കോരയുടെ നേതൃത്വത്തിലാണ് ഗായകസംഘം ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്. ശുശ്രൂഷകള്‍ക്ക് ഇടവക വികാരി റവ. ജോബി ജോണ്‍ കുളത്തുങ്കല്‍ നേതൃത്വം നല്‍കും.