ബ്രിസ്ബയിനിലെ ദ്വിദിന ധ്യാനയോഗം നവ്യാനുഭവമായി
Wednesday, December 4, 2013 7:59 AM IST
ബ്രിസ്ബയിന്‍ : ബഡേറിം സെന്റ് മേരീസ് കത്തോലിക്ക പള്ളിയില്‍ സംഘടിപ്പിച്ച ദ്വിദിന ധ്യാനയോഗം നവ്യാനുഭവമായി. ആത്മാവിനെ ഉണര്‍ത്തുന്ന പ്രബോധനങ്ങളും മനസില്‍ പതിക്കുന്ന അനുഭവസാക്ഷ്യങ്ങളും വിശ്വാസികള്‍ക്ക് ഉണര്‍വു പകര്‍ന്നു.

കൌണ്‍സിലിംഗും കുമ്പസാരവും ദിവ്യബലിയും ധ്യാനയോഗത്തിന്റെ ഭാഗമായി നടന്നു. സുപ്രസിദ്ധ സംഗീത സംവിധായകനും സുവിശേഷ പ്രഘോഷകനുമായ സണ്ണി സ്റീഫന്‍, ചങ്ങനാശേരി എസ്ബി കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. ടോം കുന്നുംപുറം, സുവിശേഷ പ്രവര്‍ത്തകന്‍ ജിജിമോന്‍ ജോസഫ് എന്നിവര്‍ ധ്യാനപ്രസംഗങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: തോംസണ്‍ സ്റീഫന്‍