സിഡ്നിയില്‍ മലയാളം മാസിക 'മെട്രോ മലയാളം' പ്രകാശനം ഡിസംബര്‍ ഏഴിന്
Saturday, November 30, 2013 7:24 AM IST
സിഡ്നി: സിഡ്നി ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന മെട്രോ മലയാളം മാസികയുടെ പ്രകാശനം ഡിസംബര്‍ ഏഴിന് നടക്കും.

ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന്റെ വാര്‍ത്താധിഷ്ടിത ഫീച്ചറുകള്‍, കേരളത്തില്‍ നിന്നുള്ള ലേഖനങ്ങള്‍, പ്രവാസി രചനകള്‍, മലയാള സിനിമ, ഫാഷന്‍, കുട്ടികളുടെ രചനകള്‍ എന്നിവ ഉള്‍പ്പെടുത്തി മെട്രോ മലയാളം പ്രസിദ്ധപെടുത്തുന്നത്. ഓസ്ട്രേലിയയില്‍ ജനിച്ചു വളര്‍ന്ന, മലയാളം വായിക്കാനറിയാത്ത തലമുറക്ക് ഇം ഗ്ളീഷ് വിഭാഗവും ഉള്‍പെടുത്തുന്നുണ്ട്.

ഒരേ സമയം പ്രിന്റ് പതിപ്പും, ഓണ്‍ ലൈന്‍ പതിപ്പും പ്രസിദ്ധപെടുത്തുന്ന മെട്രോ മലയാളം പ്രസിദ്ധീകരണ സംരംഭത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി പ്രതിനിധികള്‍ സഹകരിക്കുന്നു. മാസികയുടെ പ്രവര്‍ത്തനം ഊര്‍ജിതപെടുത്തുന്നതിനായി ചേര്‍ന്ന ഉപദേശക സമിതി യോഗത്തില്‍ കെ.പി.ജോസ്, ജയശ്രീ മേനോന്‍, ബാലു ചാത്തനാത്ത്, ബാബു സെബാസ്റ്യന്‍, ഗീവര്‍ഗീസ് കൊള്ളന്നൂര്‍, സനീര്‍ വട്ടാക്കരി, ഷമീര്‍ പുത്തന്‍ പീടികക്കല്‍, ജെയിം സ് ചാക്കൊ, ബിപിന്‍ പോള്‍, ബിനു വി.ജോര്‍ജ്, സന്തോഷ് ജോസഫ് എന്നിവര്‍ സംബന്ധിച്ചു.

മാസികയുമയി ബന്ധപെടുന്നതിന്: ാമഹമ്യമഹമാമൌൃമഹശമ@ഴാമശഹ.രീാ