ബ്രിസ്ബന്‍ മാര്‍ത്തോമ്മ പള്ളിയില്‍ ക്രിസ്മസ് കരോള്‍ നവംബര്‍ 30ന്
Thursday, November 28, 2013 9:41 AM IST
ബ്രിസ്ബന്‍: ബ്രിസ്ബന്‍ മാര്‍ത്തോമ്മ ചര്‍ച്ചിന്റെ നേതൃത്വത്തിലുള്ള ക്രിസ്മസ് കരോള്‍ സര്‍വീസ് നവംബര്‍ 30ന് (ശനി) അനര്‍ലിയില്‍ നടക്കും.

വൈകുന്നേരം 5.30ന് സെന്റ് ഫിലിപ്പ് ആംഗ്ളിക്കന്‍ പള്ളിയിലാണ് സര്‍വീസ്. ആംഗ്ളിക്കന്‍ ചര്‍ച്ച് ക്വയറിന്റെ സഹകരണത്തോടെയാണ് പരിപാടികളെന്ന് വികാരി റവ. ബിജു ജോര്‍ജ്, സെക്രട്ടറി റോജന്‍ ഏബ്രഹാം എന്നിവര്‍ അറിയിച്ചു.

മാര്‍ത്തോമ്മ പള്ളി ഗായകസംഘത്തിലെ ഡോ. ചെറിയാന്‍ തോമസ്, അജു എല്‍സ മാത്യു, സാറ സനുഷ തോമസ്, അലന്‍ ഏബ്രഹാം റോജന്‍, എലിസബത്ത് തരുണ തോമസ്, ബെറ്റി ബീത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

കരോള്‍ സര്‍വീസിനു മുന്നോടിയായി കുട്ടികളടക്കം 50ല്‍ ഏറെപ്പേര്‍ പങ്കെടുത്ത ത്രിദിന കരോള്‍ റൌണ്ട് ബ്രിസ്ബന്‍ മേഖലയില്‍ സംഘടിപ്പിച്ചു.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്