ബ്രിസ്ബന്‍ സിഎസ്ഐ പള്ളിക്ക് പുതിയ ഭാരവാഹികള്‍
Wednesday, November 27, 2013 9:04 AM IST
ബിസ്ബന്‍: ബ്രിസ്ബന്‍ ഹോളി ട്രിനിറ്റി സിഎസ്ഐ പള്ളിയിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ഏബ്രഹാം ഫിലിപ്പ് (സെക്രട്ടറി), ജേക്കബ് സാബു (വൈസ് പ്രസിഡന്റ്), ജീവ നൈനാന്‍ ജോര്‍ജ് (ട്രസ്റി) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

ഡോ. ജെന്നി ജോണ്‍, കോശി വര്‍ഗീസ്, തോമസ് ജോണ്‍ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്. യോഗത്തില്‍ റവ. ജോബി ജോണ്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തുഷാന്‍ മുക്കാട്ട് റിപ്പോര്‍ട്ടും ട്രസ്റി ഏബ്രഹാം ഫിലിപ്പ് കണക്കുകളും അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്