സൌജന്യ ഹൃദയ ശസ്ത്രക്രിയ ധാരണാപത്രം കൈമാറി
Friday, November 22, 2013 9:55 AM IST
ബ്രിസ്ബന്‍: ട്രാവന്‍കൂര്‍ ഹാര്‍ട്ട് ഇന്‍സ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ ബ്രിസ്ബനിലെ ജ്വാല ചാരിറ്റബിള്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി നടപ്പിലാക്കിവരുന്ന സൌജന്യ ഹൃദയശസ്ത്രക്രിയ പദ്ധതിയുടെ ധാരണാപത്രം ക്യൂന്‍സ് ലാന്‍ഡ് ആരോഗ്യ മന്ത്രി ഡോ. ക്രിസ് ഡേവിസ് എംപി, കാര്‍ഡിയാക് സര്‍ജന്‍ ഡോ. യൂസഫ് നാസറിന് കൈമാറി.

കേരളത്തിലെ നിര്‍ധനരെ ഉദ്ദേശിച്ചുള്ള പദ്ധതിക്ക് ബ്രിസ്ബനിലെ പ്രിന്‍സ് ചാള്‍സ് ഹോസ്പിറ്റല്‍ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. ഹൃദ്രോഗ ചികിത്സാരംഗത്ത് ശ്രദ്ധേയമായ ചുവടുവയ്പുകള്‍ നടത്തിയിട്ടുള്ള ക്യൂന്‍സ്ലാന്‍ഡിലെ പ്രശസ്ത ചികിത്സാ കേന്ദ്രമാണിത്.

ഡോ. ക്രിസ് ഡേവിസിന്റെ പ്രത്യേക ഇടപെടലിന്റെ ഭാഗമായാണ് ഈ സഹകരണം വാഗ്ദാനം ചെയ്തത്.

റിപ്പോര്‍ട്ട്: കെ.പി. ജഗ്ജീവ്കുമാര്‍