'ജീസസ് ഫാമിലി മീറ്റ് 2013' കുടുംബ ബന്ധങ്ങള്‍ക്ക് ചൈതന്യം പകരുന്നു
Monday, November 18, 2013 10:39 AM IST
ഗോള്‍ഡ് കോസ്റ്റ്: ഫാ. ടോം കുന്നുംപുറവും ബ്രദര്‍ സണ്ണി സ്റ്റീഫന്‍, ബ്രദര്‍ ജിജിമോന്‍ കുഴിവേലി എന്നിവരും നയിക്കുന്ന 'ജീസസ് ഫാമിലി മീറ്റ് 2013' ഓസ്ട്രേലിയയിലെ വിവിധ പ്രദേശങ്ങളില്‍ മുന്നേറുന്നു.

കഴിഞ്ഞ ഒരു മാസക്കാലമായി ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ പളളികളിലുമായി നടത്തപ്പെട്ട കുടുംബ നവീകരണ ധ്യാനങ്ങളില്‍ നൂറുകണക്കിനു വിശ്വാസികളാണ് പങ്കെടുത്ത്കൊണ്ടിരിക്കുന്നത്.

ക്യൂന്‍സ് ലാന്‍ഡിലെ ബുര്‍ണ്ടാ ബര്‍ഗ് ഹോളി ഫാമിലി കാത്തലിക് പളളിയിലും കോമ്പൂര്‍ക്ക് ഹോളി ഫാമിലി കാത്തലിക്ക് പളളിയിലും റോക്ക്മ്മര്‍ സെന്റ് ത്രേസ്യാസ് പളളിയിലും ഗോള്‍ഡ് കോസ്റ്റിലെ സെന്റ് ജോസഫ് പളളിയിലും നടന്ന നവീകരണ ധ്യാനത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു.

നവംബര്‍ 22, 23, 24 തീയതികളില്‍ മെല്‍ണിലെ ബന്‍ഡിദോ സെന്റ് സേവ്യേഴ്സ് പളളിയില്‍ കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുകയാണ്. ഫാ. ടോം കുന്നുംപുറവും ബ്രദര്‍ സജി സ്റ്റീഫനും ബ്രദര്‍ ജിജിമോന്‍ കുഴിവേലിയും അനുഭവങ്ങളിലൂടെ ധ്യാനങ്ങളില്‍ പ്രസംഗിക്കും.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍