ഒഐസിസി സിഡ്നിയില്‍ മെംബര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു
Saturday, November 16, 2013 9:23 AM IST
സിഡ്നി: ഒഐസിസി സിഡ്നി സോണല്‍ കമ്മിറ്റിയുടെ മെംബര്‍ഷിപ്പ് വിതരണോദ്ഘാടനം കെപിസിസി ജനറല്‍ സെക്രട്ടറി അജയ് തറയില്‍ നിര്‍വഹിച്ചു.

ആദ്യ മെംബര്‍ഷിപ്പ് ഷൈബുവിന് കൈമാറി അജയ് തറയില്‍ നിര്‍വഹിച്ചു. കോണ്‍ഗ്രസിന്റെ സംസ്കാരവും പൈതൃകവും ഊട്ടിയുറപ്പിക്കുന്നതില്‍ ഒഐസിസി പ്രവര്‍ത്തകര്‍ കാണിക്കുന്ന ഉത്സാഹം വളരെ സന്തോഷം ഉളവാക്കുന്നുവെന്ന് അജയ് തറയില്‍ പറഞ്ഞു.

ചടങ്ങില്‍ കേരളത്തില്‍ നിന്നെത്തിയ കളമശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, ഒഐസിസി ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. മഹേഷ് സ്കറിയ എന്നിവര്‍ 'കോണ്‍ഗ്രസിന്റെ പ്രസക്തി പ്രവാസികളില്‍' എന്ന വിഷയത്തെക്കുറിച്ച് പ്രതിപാദിച്ചു.

ഒഐസിസി സിഡ്നി പ്രസിഡന്റ് കോശി ജേക്കബ് സ്വാഗതം പറഞ്ഞു. ദേശീയ കമ്മിറ്റി സെക്രട്ടറി ജോസ് വാരാപ്പുഴ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിപിന്‍ മാത്യൂസ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്