പ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്ക് സിഡ്നിയില്‍ സ്വീകരണം നല്‍കി
Saturday, November 9, 2013 9:48 AM IST
സിഡ്നി: മൂന്നു ദിവസത്തെ പ്രവാസി ഭാരതീയ ദിവസ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിക്ക് ഒഐസിസി സിഡ്നി കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

നവംബര്‍ 10, 11, 12 തീയതികളില്‍ സിഡ്നിയില്‍ നടക്കുന്ന ആദ്യ പ്രവാസി ദിവസില്‍ ആയിരത്തോളം വരുന്ന വിദേശരാജ്യപ്രതിനിധികള്‍ പങ്കെടുക്കും. ജനുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന രാജ്യാന്തര പിബിസിയുടെ ഭാഗമായാണ് സിഡ്നിയിലെ പ്രവാസി ദിവസ് സമ്മേളനം.

സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ വയലാര്‍ രവിയെ ഒഐസിസി സിഡ്നി സോണല്‍ പ്രസിഡന്റ് കോശി ജേക്കബിന്റെ നേതൃത്വത്തില്‍ ദേശീയ സെക്രട്ടറി ജോസ് വാരാപ്പുഴ, ജനറല്‍ സെക്രട്ടറി വിപിന്‍ മാത്യൂസ്, വൈസ് പ്രസിഡന്റ് കെ.ജി സജീവ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്