പ്രവാസി ഗ്ളോബല്‍ സംഗമം നെടുമ്പാശേരിയില്‍ ഡിസംബര്‍ 29ന്
Friday, November 8, 2013 9:10 AM IST
ബ്രിസ്ബന്‍: ഗ്ളോബല്‍ പ്രവാസി സംഗമം - 2013 ഡിസംബര്‍ 29ന് നെടുമ്പാശേരി അത്താണി ഹോട്ടല്‍ എയര്‍ ലിങ്ക് കാസിസില്‍ നടക്കും. ഓസ്ട്രേലിയ, യുകെ, കാനഡ, യുഎസ്എ, ന്യൂസിലാന്‍ഡ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഗള്‍ഫ് നാടുകളില്‍നിന്നുള്ള പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കും.

പ്രവാസി മലയാളികളും കേരളത്തിലുള്ള അവരുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, പഞ്ചായത്ത് മുനിസിപ്പല്‍, അസംബ്ളി, പാര്‍ലമെന്റ് തലങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍, സാംസ്കാരിക നായകന്മാര്‍, കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുക്കും.

ഒസിഐ കാര്‍ഡ് ഹോള്‍ഡേഴ്സ് ഉള്‍പ്പെടെയുള്ള എല്ലാ പ്രവാസി മലയാളികള്‍ക്കും ആധാര്‍കാര്‍ഡ്, ഇരട്ട പൌരത്വം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്െടത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്കും നിവേദനം, സമ്മേളനത്തിലെ മുഖ്യപ്രഭാഷകനായ എഐസിസി സെക്രട്ടറി വി.ഡി സതീശന് സമര്‍പ്പിക്കും.

വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി അയല്‍ക്കൂട്ടം - നെടുമ്പാശേരി സംഘങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവാസി സംഗമത്തില്‍ സിനിമാതാരങ്ങളും മികച്ച കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന സ്റേജ് ഷോയും ഉണ്ടായിരിക്കും.

സംഗമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കണ്‍വീനര്‍മാരായ സ്റീഫന്‍ ജോസ് 0431768744, ഷാജി തേക്കാനത്ത് 0401352044, ഹണി വര്‍ഗീസ് 0426262001.

റിപ്പോര്‍ട്ട്: ജോളി കരുമത്തി