സിഡ്നിയില്‍ 'ക്രിസ്മസ് ഡിലൈറ്റ് 2013' ഡിസംബര്‍ ഒന്നിന്
Friday, November 8, 2013 9:09 AM IST
സിഡ്നി: സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ ഒന്നിന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വൈകുന്നേരം 7.30 വരെ നടക്കും.

എപ്പിംഗ് വെസ്റ് പബ്ളിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആഘോഷപരിപാടിയില്‍ സിഡ്നി ബഥേല്‍ മാര്‍ത്തോമ്മ ഇടവക വികാരി റവ. മാത്യു സി. മാത്യു ക്രിസ്മസ് സന്ദേശം നല്‍കും. വിവിധ ദേവാലയങ്ങളിലെ ഗായക സംഘങ്ങള്‍ കരോള്‍ ഗാനങ്ങള്‍ ആലപിക്കും. സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും. ഇടവകയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്മിത്ത് ഫാമിലി ക്രിസ്മസ് അപ്പീലും ക്രമീകരിച്ചിട്ടുണ്ട്.

ക്രിസ്മസ് ഡിലൈറ്റ്സ് ആഘോഷങ്ങളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സാക്സ് ബേബി