പിയാനോയിലെ മാസ്മരസംഗീതം ഓസ്ട്രേലിയയില്‍ 2014 ഏപ്രില്‍ 24 മുതല്‍
Friday, November 8, 2013 6:24 AM IST
അഡ്ലൈഡ്: ലോകത്തെമ്പാടുമുള്ള മലയാളികളുടെ ഹരമായ പിയാനോയിലെ മാന്ത്രികന്‍ എന്നറിയപ്പെടുന്ന സ്റീഫന്‍ ദേവസിയും സംഘവും ഓസ്ട്രേലിയയിലെ വിവിധ സ്ഥലങ്ങളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നു.

ദക്ഷിണ ഇന്ത്യയിലെ പ്രശസ്ത ഗായകന്‍ ഹരിചരണും ഫ്യൂഷന്‍ മ്യൂസിക്കിലൂടെ പ്രസിദ്ധരായ സോളിഡ് ബാന്റും ഈ സംഗീത മാമാങ്കത്തില്‍ പങ്കെടുക്കുന്നു. ജോസി - സാക്സോഫോണ്‍, പ്ളൂട്ട്, ഷോമി ഡേവിഡ് - പെര്‍ക്കുഷന്‍ നിര്‍മ്മം സേവ്യര്‍ - ട്രംസ്, ജോസി ജോണ്‍ - ബാസ് ഗിത്താര്‍ എന്നിവരാണ് സോളിഡ് ബാന്റിലെ കലാകാരന്മാര്‍, പ്രശസ്ത ഗായിക രമ്യ വിനയ്കുമാര്‍ സംഘത്തോടൊപ്പം ചേരുന്നു.

2014 ഏപ്രില്‍ 24ന് അഡ് ലൈഡില്‍ നിന്നും ആരംഭിക്കുന്ന മെഗാഷോ മെല്‍ബണ്‍, സിഡ്നി, കാന്‍ബറ, ടൌണ്‍സ് വില്‍, ബ്രിസ്ബന്‍, പെര്‍ത്ത് എന്നിവിടങ്ങളിലും പരിപാടികള്‍ അവതരിപ്പിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏബ്രഹാം പാലക്കാട്ട് 0433 322 876, മനോജ് ബേബി 0412 751 065. ലാമശഹ: റെല്മ്യശിമൌ@ഴാമശഹ.രീാ.

റിപ്പോര്‍ട്ട്: ബിജു കുര്യാക്കോസ്