ഫാ. ടോം കുന്നുംപുറവും സണ്ണി സ്റീഫനും ജിജിമോനും നയിക്കുന്ന ധ്യാനം മക്കായിയില്‍
Friday, November 8, 2013 6:19 AM IST
മക്കായി (ക്യൂന്‍സ് ലാന്‍ഡ്) പ്രശസ്ത വചന പ്രഘോഷകനും മെസേജ് മിഷന്‍ സ്പിരിച്വല്‍ ഡയറക്ടറും എസ്ബി കോളജ് മുന്‍ പ്രിന്‍സിപ്പലുമായ റവ. ഡോ. ടോം കുന്നുംപുറവും മെസേജ് മിഷന്‍ ഡയറക്ടര്‍ ബ്രദര്‍ സണ്ണി സ്റീഫനും ബ്രദര്‍ ജിജിമോന്‍ ജോസഫ് കുഴിവേലിയും ചേര്‍ന്ന് നയിക്കുന്ന മെസേജ് മിഷന്‍ കുടുംബ വിശുദ്ധീകരണ ധ്യാനം നവംബര്‍ 8, 9, 10 തീയതികളില്‍ മക്കായില്‍ നടക്കും.

വെസ്റ് മക്കായിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കാത്തലിക് ചര്‍ച്ചിലാണ് ധ്യാനം. എട്ടിന് (വെള്ളി) വൈകുന്നേരം അഞ്ചു മുതല്‍ 10 വരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ 10 വരെയുമാണ് ധ്യാനം.

ധ്യാനത്തോടനുബന്ധിച്ച് കുമ്പസാരത്തിനും കൌണ്‍സിലിംഗിനും സൌകര്യം ഉണ്ടായിരിക്കും. എല്ലാ ദിവസവും വി. കുര്‍ബാന, രോഗശാന്തി ശുശ്രൂഷ, അഭിഷേക ആരാധന, വചന പ്രഘോഷണം എന്നിവ ഉണ്ടായിരിക്കും.

ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ. തദ്ദേവൂസ് അമ്പലത്തിമൂല അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍