ശ്രീ അയ്യപ്പ സേവാ സമിതിയുടെ അയ്യപ്പ പൂജ നവംബര്‍ 24 ന്
Thursday, November 7, 2013 10:12 AM IST
ന്യൂഡല്‍ഹി: , ദ്വാരക ശ്രീ അയ്യപ്പ സേവാ സമിതിയുടെ മൂന്നാമത് അയ്യപ്പ പൂജ നവംബര്‍ 24ന് (ഞായര്‍) ദ്വാരക സെക്ടര്‍ 6 ലെ പെട്രോള്‍ പമ്പിനു സമീപമുള്ള ഡിഡിഎ പാര്‍ക്കില്‍ നടക്കും.

രാവിലെ 5.30ന് മഹാ ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന പൂജാദികളില്‍ ഉഷ:പൂജ, ക്ഷേത്ര മേല്‍ശാന്തി രാമന്‍ ഭട്ടതിരിപ്പാടിന്റെ ഭക്തി പ്രഭാഷണം, നോയിഡ അയ്യപ്പ സേവാ സമിതി അവതരിപ്പിക്കുന്ന ഭജന, ഉച്ച പൂജ തുടര്‍ന്ന് അന്നദാനം എന്നിവ നടക്കും.

വൈകുന്നേരം 4.30 നു സെക്ടര്‍ 9ലെ സെന്റ് ജോര്‍ജ് ഓര്‍ത്തോഡോക്സ് പള്ളി അങ്കണത്തില്‍ നിന്നും ആരംഭിക്കുന്ന താലപ്പൊലി എഴുന്നെള്ളത്തില്‍ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍, മുത്തുക്കുടകള്‍, ഘാസിയാബാദിലെ ശിവനും സംഘവും അവതരിപ്പിക്കുന്ന അമ്മന്‍കുടം, വാദ്യകലാനിധി കുഞ്ഞിരാമ മാരാരും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളം, കൊല്ലം ജയകുമാറും കൂട്ടരും ഒരുക്കുന്ന ശിങ്കാരി മേളം എന്നിവയുടെ അകമ്പടിയോടെ ഏഴിന് പൂജാ സന്നിധിയില്‍ എത്തിച്ചേരും. തുടര്‍ന്ന് കരിമരുന്നു പ്രകടനത്തോടെ മഹാദീപാരാധന.

രാത്രി 7.30 നു ഇന്റര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കഥകളി, ന്യൂഡല്‍ഹി അവതരിപ്പിക്കുന്ന 'കിരാതം' എന്ന കഥകളി. തുടര്‍ന്ന് അത്താഴ പൂജ, പ്രസാദ വിതരണം, ലഘു ഭക്ഷണം എന്നിവയോടെ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയകുമാര്‍ (സെക്രട്ടറി) 9891226855.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി