'പ്രണവം മെല്‍ബണ്‍' പ്രവര്‍ത്തനം ആരംഭിച്ചു
Wednesday, October 30, 2013 8:28 AM IST
മെല്‍ബണ്‍: മെല്‍ബണിലെ സംഗീതത്തെ സ്നേഹിക്കുന്നവര്‍ക്കുവേണ്ടി പ്രണവം മെല്‍ബണ്‍ പ്രവര്‍ത്തനം ആരംഭിച്ചു. വ്യത്യസ്തമായ ലൈവ് മ്യൂസിക് ഷോ, സംഗീത സംവിധാനം, സ്റ്റുഡിയോ റെക്കോര്‍ഡിംഗ്, സംഗീത രചന, പരസ്യശബ്ദരേഖ, സംഗീത ആല്‍ബം എന്നീ മേഖലകളില്‍ സംഗീതവും കൂടി ബന്ധപ്പെട്ട എന്തും ഒരു കുടക്കീഴില്‍ അണിനിരത്താന്‍ ആണ് സംഘാടകര്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി മെല്‍ബണിലെ അറിയപ്പെടുന്ന ഗായകരായ റെജി വര്‍ഗീസ്, പ്രേം എന്നിവരാണ് ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ മെല്‍ബണിലെ സംഗീതവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രയ്തന ഫലമായി രൂപം കൊളളുന്ന പ്രണവം മെല്‍ബണ്‍ വരാനിരിക്കുന്ന സംഗീതത്തെ സ്നേഹിക്കുന്നവരുടെ പ്രതീക്ഷയായി മാറുകയാണ്.

സംഗീത മേഖലയില്‍ വിവിധ കഴിവു തെളിയിച്ചവരെ ഒരു ഫ്ളാറ്റ്ഫോമില്‍ കൊണ്ടുവരികയാണ് പ്രണവം മെല്‍ബണിന്റെ ലക്ഷ്യമെന്ന് റെജി വര്‍ഗീസ്, പ്രേം എന്നിവര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 403790277, 0403683471.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍