അജേഷ് ആശാരി വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു
Wednesday, October 30, 2013 8:28 AM IST
മെല്‍ബണ്‍: മെല്‍ബണില്‍ കാനായി ചുണ്ടന്‍ തന്റെ കരവിരുതില്‍ തീര്‍ത്ത മെല്‍ബണ്‍ മലയാളി അജേഷ് ആശാരി മാതാവിന്റെ രൂപക്കൂട് നിര്‍മിച്ച് വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണ്.

കേരളത്തിലെ പളളികളില്‍ പ്രദക്ഷിണത്തിന് വിശുദ്ധരുടെ തിരുസ്വരൂപം വഹിക്കുന്ന രൂപക്കൂട് കേരളീയ വാസ്തുശില്പചാരുതയോടെ തന്റെ കൈകള്‍ കൊണ്ട് നിര്‍മിച്ച് വ്യത്യസ്തമാവുകയാണ് അജേഷ് ആശാരി.

നവംബര്‍ മൂന്നിന് (ഞായര്‍) മെല്‍ബണിലെ ഫോക്കനാര്‍ സെന്റ് മാത്യൂസ് പളളിയില്‍ നടക്കുന്ന മാതാവിന്റെ തിരുനാളിന് രൂപക്കൂട് കൈമാറുമെന്ന് അജേഷ് ആചാരി അറിയിച്ചു.

ക്നാനായ കമ്യൂണിറ്റി ഓഫ് വിക്ടോറിയായുടെ പത്താമത് വാര്‍ഷികവും ക്നാനായ കാത്തലിക് മിഷന്റെ ഉദ്ഘാടനവും സംയുക്തമായി നടത്തുന്ന മാതാവിന്റെ തിരുനാളിന് സോബി സജി പിറവം ആണ് അജേഷ് ആശാരിയോട് മാതാവിന്റെ രൂപക്കൂട് സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് വാങ്ങിച്ചിരിക്കുന്നത്. തിരുനാളിനും പ്രദക്ഷിണത്തിനും മാതാവിന്റെ രൂപക്കൂട് ഒരു പുതുമ ആയിരിക്കും.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍