മെല്‍ബണില്‍ ക്നനായ കാത്തോലിക്ക മിഷന്റെ ഉദ്ഘാടനം നവംബര്‍ മൂന്നിന്
Monday, October 21, 2013 8:22 AM IST
മെല്‍ബണ്‍: കഴിഞ്ഞ പത്തുവര്‍ഷം ഓസ്ട്രേലിയായിരുന്ന ക്നാനായക്കാര്‍ കാത്തിരുന്ന മെല്‍ബണിലെ ക്നാനായ കാത്തേലിക്ക മിഷന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ മൂന്നിന് (ഞായര്‍) ഭക്തി സാന്ദ്രമായ ചടങ്ങളോടെ നടക്കും.

ജൂലൈ 24ന് മെല്‍ബണ്‍ അതിരൂപത ചാപ്ളെയി ആര്‍ച്ച് ബിഷപ്പ് മാര്‍ ഡെന്നിസ്ഹാര്‍ട്ട്, കോട്ടയം അതിരൂപത ചാപ്ളെയിന്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യൂമൂലക്കാടിന്റെ അനുമതിയോടെ മെല്‍ബണിലെ 250 ല്‍പരം ക്നാനായ കുടുംബങ്ങള്‍ക്കുവേണ്ടി അനുവദിച്ചുതന്ന ക്നാനായ കാത്തേലിക്ക മിഷന്റെ പ്രഥമ ചാപ്ളെയിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിയും ക്നാനായ കമ്യൂണിറ്റി ഓഫ് വിക്ടോറിയയുടെ കമ്മിറ്റി അംഗങ്ങളും സംയുക്തമായി നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് നവംബര്‍ മൂന്നിന് നടക്കുവാന്‍ പോകുന്ന ഔദ്യോഗിക ഉദ്ഘാടനം.

ഞായര്‍ ഉച്ചകഴിഞ്ഞ് രണ്ടിന് മെല്‍ബണിലെ ഫോക്കനാര്‍ സെന്റ് മാത്യൂസ് പള്ളിയില്‍ മാതാവിന്റെ തിരുനാളും മിഷന്റെ ഉദ്ഘാടനവും സംയുക്തമായി ആചരിക്കും. കോഹിമ രൂപത മെത്രാനും കോട്ടയം അതിരൂപതാംഗവുമായ മാര്‍ ജെയിംസ് തോപ്പില്‍ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ പാട്ട് കുര്‍ബാനയോട് കൂടി പരിപാടികള്‍ ആരംഭിക്കും. മെല്‍ബണ്‍് അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ഡെന്നിസ്ഹാര്‍ട്ട് കാനനായ മിഷന്റെ ഔദ്യോഗികമായ ഉദ്ഘാടനവും തുടര്‍ന്ന് മുഖ്യപ്രഭാഷനവും നടത്തും. സീറോ മലബാര്‍ പള്ളിയുടെ ഓസ്ട്രേലിയ കോഓര്‍ഡിനേറ്റര്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന മലയാളി വൈദികര്‍ തിരുനാള്‍ കുര്‍ബാനക്ക് സഹകാര്‍മികരായിരിക്കും. തുടര്‍ന്ന് മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണത്തിന് ബാന്‍ഡ് മേളം, ചെണ്ടമേളം, ശികാരി മേളം വിവിധ നിറത്തിലുള്ള കൊടിതോരണങ്ങള്‍, മുത്തുക്കുടകള്‍ ഏന്തിയ യുവജനങ്ങള്‍ കേരളത്തിന്റെ തനതായ പാരമ്പര്യം കാത്ത് സൂക്ഷിച്ചുകൊണ്ടുള്ള വേഷവിധാനങ്ങള്‍ എന്നിവ മോടികൂട്ടും.

തിരുനാളിനോട് അനുബന്ധിച്ച് മാതാവിന്റെ മുടി എടുക്കാനും അടിമ വയ്ക്കാനുമുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട് . മാതാവിന്റെ തിരുസ്വരൂപം തിരികെ പള്ളിയില്‍ കയറ്റുന്നതോടെ തിരുനാള്‍ സമാപിക്കും. തുടര്‍ന്ന് വിശ്വാസികള്‍ക്ക് ലഘുഭക്ഷണവും വിതരണം ചെയ്യും. ക്നാനായ കാത്തലിക് മിഷന്റെ ഉദ്ഘാടനകര്‍മ്മത്തിലും മാതാവിന്റെ തിരുനാളിലും ഫോക്കനാര്‍ സെന്റ് മാത്യൂസ് പള്ളിയിലേക്ക് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ചാപ്ളെയിന്‍ സ്റ്റീഫന്‍ കണ്ണാരപ്പള്ളി അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍