ഹോളി ഏയ്ഞ്ചല്‍സ് മലയാളി സമാജം ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു
Monday, October 21, 2013 8:17 AM IST
സാഹിബാബാദ് (ന്യൂഡല്‍ഹി): ഷാലിമാര്‍ ഗാര്‍ഡന്‍ രാജേന്ദ്ര നഗര്‍ ഹോളി ഏയ്ഞ്ചല്‍സ് മലയാളി സമാജം, 'നഗര വികസനത്തില്‍ മലയാളികളുടെ പങ്ക്' എന്ന വിഷയത്തില്‍ ഏകദിന ശില്‍പ്പശാല ഒക്ടോബര്‍ 20 (ഞായര്‍) രാജേന്ദ്ര നഗര്‍ സെക്ടര്‍ 3 സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി.

പ്രസിഡന്റ് എബി വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫാ. ജോബന്‍, ഫാ.തോമസ് പുല്ലാട്ട്, ഫാ. ബിനോയ് എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. സെക്രട്ടറി കെ.വി മത്തായി, ഖജാന്‍ജി വി.എം. ജോസഫ്, സഹരക്ഷാധികാരി കെ.പി. തോമസ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.