പെര്‍ത്ത് കലാസംഘം അവതരിപ്പിച്ച വെല്‍ക്കം ടു ഓസ്ട്രേലിയ മലയാള മനസുകള്‍ കീഴടക്കുന്നു
Monday, October 21, 2013 8:08 AM IST
പെര്‍ത്ത്: പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്റെ (പിയുഎംഎ) സജീവാംഗങ്ങള്‍ രൂപം കൊടുത്ത നാടക ഗ്രൂപ്പ് പെര്‍ത്ത് കലാസംഘം അവതരിപ്പിച്ച ആദ്യ നാടകം വെല്‍ക്കം ടു ഓസ്ട്രേലിയ നിരവധി വേദികള്‍ കീഴടക്കി ജൈത്രയാത്ര തുടരുന്നു.

പ്രവാസി ജീവിതത്തില്‍നിന്നും അടര്‍ത്തിയെടുത്ത് നര്‍മ്മത്തില്‍ ചാലിച്ച ഹാസ്യ നാടകം ആണ് വെല്‍ക്കം ടു ഓസ്ട്രേലിയ.

കേരളത്തില്‍നിന്നും ഓസ്ട്രേലിയയില്‍ എത്തി നഴ്സിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന സമകാലിക സംഭവങ്ങളെ നര്‍മത്തില്‍ ചാര്‍ത്തി നാടക രചന നടത്തിയിരിക്കുന്നത് തൃശൂര്‍ ജില്ലയിലെ പ്രശസ്ത നാടക കൃത്ത് തോമസ് മാളേക്കാരന്‍ ആണ്. നാടകത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ബിജു - ബോബി ആണ്.

പ്രഫഷണല്‍ നാടകത്തെ വെല്ലുന്ന തരത്തിലാണ് പെര്‍ത്ത് കലാസംഘം നാടകം രംഗത്ത് അവതരിപ്പിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0426923409, 0404102009.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍