കെസിവിഎ പത്താമത് വാര്‍ഷികം: സ്വാഗതം സംഘം പ്രവര്‍ത്തനം ആരംഭിച്ചു
Thursday, October 17, 2013 7:04 AM IST
മെല്‍ബണ്‍: ക്നാനായ കമ്യൂണിറ്റി ഓഫ് വിക്ടോറിയയുടെ പത്താമത് വാര്‍ഷികത്തോട് അനുബന്ധിച്ച് സ്വാഗതസംഘത്തിന്റെ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

നവംബര്‍ മൂന്നിന് (ഞായര്‍) മെല്‍ബണിലെ ഫൊക്കനോര്‍ സെന്റ് മാത്യൂസ് പള്ളിയിലാണ് വാര്‍ഷിക പരിപാടികള്‍ നടക്കുന്നത്. കെസിവിഎയുടെ പ്രസിഡന്റ് ബിജിമോന്‍ തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിവിധ കമ്മിറ്റികള്‍ക്ക് രൂപം കൊടുത്തു. ലിറ്റര്‍ജി കമ്മിറ്റിയുടെ കണ്‍വീനര്‍ ജിജിമോന്‍ കുഴിവേലി, കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ ലിസി ജോസ്മോള്‍, ഫുഡ് കമ്മിറ്റി കഠണ്‍വീനര്‍ ടോമി നെടുംതുരുത്തി, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ തോമസ് സജീവ്, സ്റേജ് ഡക്കറേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജെനി സൈമണ്‍, സോവനിയര്‍ കമ്മിറ്റി കണ്‍വീനര്‍ റെജി പാറയ്ക്കന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് സ്വാഗത സംഘം കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്.

കെസിവിഎയുടെ പത്താമത് വാര്‍ഷികം നടക്കുന്ന നവംബര്‍ മൂന്ന് (ഞായര്‍) ഫോക്കനാര്‍ സെന്റ് മാത്യൂസ് പളളിയില്‍ വി. കുര്‍ബാനയോടുകൂടി ആഘോഷങ്ങള്‍ ആരംഭിക്കും.

മെല്‍ബണ്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. ഡെന്നിസ് ഹാര്‍ട്ട് വിശിഷ്ടാഥിതിയായി പങ്കെടുക്കും. ആസാമിലെ കോഹിമ രൂപത മെത്രാന്‍ ഡോ. ജയിംസ് തോപ്പില്‍, കെല്‍വിന്‍ തോംസണ്‍ എംപി, സീറോ മലബാര്‍ ചര്‍ച്ച് ഓസ്ട്രേലിയ കോഓര്‍ഡിനേറ്റര്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, മെല്‍ബണിലെ ചാപ്ളെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം, ഓസ്ട്രേലിയയിലെ വിവിധ സ്ഥലങ്ങളില്‍നിന്നും എത്തുന്ന മലയാളി വൈദികര്‍, വിശ്വാസികള്‍ എന്നിവര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്ന് കെസിവിഎ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി, പ്രസിഡന്റ് ബിജിമോന്‍ തോമസ്, സെക്രട്ടറി സോളമന്‍ ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍