ഫാ. ടോം കുന്നുംപുറവും സണ്ണി സ്റീഫനും ജിജിമോനും ചേര്‍ന്നു നയിക്കുന്ന ധ്യാനം ഓസ്ട്രേലിയയില്‍
Wednesday, October 16, 2013 8:25 AM IST
മെല്‍ബണ്‍ : അനുഗ്രഹീത ധ്യാന ഗുരുവും ചങ്ങനാശേരി എസ്ബി കോളജ് മുന്‍ പ്രിന്‍സിപ്പലും തക്കല രൂപത സെമിനാരി റെക്ടറും മെസേജ് മിഷന്‍ സ്പിരിച്ച്വല്‍ ഡയറക്ടറുമായ റവ. ഡോ. ടോം കുന്നുംപുറവും പ്രമുഖ വചന പ്രഘോഷകനും കുടുംബ പ്രേഷിതനും മെസേജ് മിഷന്‍ ഡയറക്ടറുമായ ബ്രദര്‍ സണ്ണി സ്റീഫനും പ്രശസ്ത വചന പ്രഘോഷകനും, അത്ഭുത രോഗശാന്തി ശുശ്രൂഷകനുമായ ബ്രദര്‍ ജിജിമോന്‍ ജോസഫ് കുഴിവേലിയും ചേര്‍ന്നു നയിക്കുന്ന കുടുംബ വിശുദ്ധീകരണ-വിശ്വാസ വളര്‍ച്ചാ ധ്യാനം ഒക്ടോബര്‍ 18 മുതല്‍ ഡിസംബര്‍ എട്ടു വരെ ഓസ്ട്രേലിയയിലെ വിവിധ ദേവാലയങ്ങളില്‍ നടക്കും.

18ന് (വെള്ളി) മെല്‍ബണിലെ ഡൌറ്റണിലും തുടര്‍ന്ന് ബെല്ലറാത്ത്, ടൌണ്‍സ് വില്ല, മക്കായി, റോക്കാംപ്റ്റണ്‍, ബെണ്‍ഡ ബെര്‍ഗ്, ബ്രിസ്ബെയ്ന്‍, ഗോള്‍ഡ് കോസ്റ്, ബെന്‍ഡിഗോ, മെല്‍ബണ്‍, തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ദേവാലയങ്ങളിലാണ് ജീവിത നവീകരണ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

ധ്യാനത്തോടനുബന്ധിച്ച് ദിവ്യബലി, കുമ്പസാരം, ജപമാല, രോഗശാന്തി ശുശ്രൂഷ, ദിവ്യകാരുണ്യാരാധന, കൌണ്‍സിലിംഗ് തുടങ്ങിയ ശുശ്രൂഷകളുണ്ടായിരിക്കുമെന്ന് ഓസ്ട്രേലിയന്‍ ചാപ്ളിന്‍ ഫാ. ജോണി ആറാട്ടുകുളം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മെസേജ് മിഷന്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ (ഓസ്ട്രേലിയ): 0402 652 646, 0469 964 228. ംംം.വേലാലമൈഴലാശശീിൈ.ീൃഴ ഋാമശഹ: ാലമൈഴലാശശീിൈ@വീാമശഹ.രീാ