മെല്‍ബണില്‍ കേരളപ്പിറവി ആഘോഷം: സുരേഷ് ഗോപി മുഖ്യാതിഥി
Monday, October 14, 2013 6:43 AM IST
മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ നേതൃത്വത്തില്‍ കേരളപ്പിറവിയോടനുബന്ധിച്ച് നടക്കുന്ന പൊതുപരിപാടിയിലും കഴിഞ്ഞ ഒരു മാസമായി നടന്നുവരുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും നവംബര്‍ ഒന്നിന് (വെള്ളി) നടക്കും.

വൈകുന്നേരം ഏഴിന് ഡാന്‍ഡിനോംഗിലുള്ള ദി കാസ്റില്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകള്‍. മലയാള സിനിമയിലെ സൂപ്പര്‍താരം സുരേഷ് ഗോപി ചടങ്ങില്‍ മുഖ്യതിഥിയായിരിക്കും.

മലയാളി അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് മലയാളത്തിന്റെ ഒരു സൂപ്പര്‍താരം പങ്കെടുക്കുന്നത്. മെല്‍ബണിലെ എല്ലാ സംഘടനകളേയും സഹകരിപ്പിച്ചുകൊണ്ടാണ് മലയാളി അസോസിയേഷന്‍ വിക്ടോറിയ കേരളപ്പിറവി ആഘോഷിക്കുന്നത്. എല്ലാ മലയാളി സമൂഹത്തിന്റേയും പിന്തുണയോടുകൂടിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജി.കെ മാത്യു 043870044, തോമസ് വാതപ്പള്ളി 041212600, സജി മുണ്ടയ്ക്കല്‍ 0435901661, ഗോപകുമാര്‍ 04302459, സന്തോഷ് 0411064457. ശിളീ@ാമ്മൌൃമഹശമ.രീാ.മൌ.
സ്ഥലം: 61 ജൃശിരല ഒശഴവംമ്യ ഉമിറലിീഴ.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍