മയൂര്‍വിഹാറിലെ മലയാളി സംഘടനകള്‍ ചന്ദ്രന്‍ പിള്ളയുടെ നിര്യാണത്തില്‍ അനുശോചിച്ചു
Thursday, October 10, 2013 10:02 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മയൂര്‍ വിഹാറില്‍ നിന്നും നാട്ടിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ മംഗലാപുരത്ത് വച്ച് നടന്ന അപകടത്തില്‍ മരണമടഞ്ഞ മയൂര്‍ കുന്ജിലെ താമസക്കാരനായിരുന്ന ചന്ദ്രന്‍ പിള്ളയുടെ സ്മരണാര്‍ഥം നടത്തിയ അനുശോചന യോഗത്തില്‍ മയൂര്‍ വിഹാറിലെ വിവിധ മലയാളി സംഘടനകള്‍ പങ്കെടുത്തു. മയൂര്‍ കുന്ജിലെ അയ്യപ്പ പൂജാ പാര്‍ക്കിലാണ് യോഗം സംഘടിപ്പിച്ചത്.

ഡല്‍ഹി മലയാളി അസോസിയേഷന്‍, മയൂര്‍ വിഹാര്‍ ഫേസ്1 ഏരിയ, മയൂര്‍ കുന്‍ജ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍, ങമ്യൌൃ ഗൌിഷ ഞലശെറലി ണലഹളമൃല അീരശമശീിേ, ഗമഹയമ്യൃ ഠമയമൃിമരഹല ഇവൌൃരവ, ഋമ ഢശിീറ ചമഴമൃ, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിള്‍ ട്രസ്റ് ഡല്‍ഹി, നായര്‍ സര്‍വീസ് സൊസൈറ്റി, ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും പ്രതിനിധികളും ചന്ദ്രന്‍ പിള്ളയോടൊത്തു ചെലവഴിച്ച നിമിഷങ്ങളും ഓര്‍മകളും പങ്കുവച്ചു. സ്ത്രീകളും കുട്ടികളും അടക്കം

നൂറുക്കണക്കിന് ആളുകള്‍ ചന്ദ്രന്‍ പിള്ളയുടെ ചിത്രത്തില്‍ പുഷ്പാര്‍പ്പണം നടത്തി.

റിപ്പോര്‍ട്ട്: കെ.എന്‍ ഷാജി