മെസേജ് മിഷന്റെ ജീവിത നവീകരണ ധ്യാനം ഓസ്ട്രേലിയയില്‍
Wednesday, October 9, 2013 7:50 AM IST
മെല്‍ബണ്‍: ജീവിത സ്പര്‍ശിയായ വചന വിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്നേഹത്തിലും പ്രാര്‍ഥനയിലും ആഴപ്പെടുത്തുവാന്‍ പ്രശസ്ത കുടുംബ പ്രേഷിതനും വചന പ്രഘോഷകനും ജീവകാരുണ്യ പ്രവര്‍ത്തകനും സംഗീതജ്ഞനുമായ ബ്രദര്‍ സണ്ണി സ്റീഫനും പ്രമുഖ വചന പ്രഘോഷകനും, രോഗശാന്തി ശുശ്രൂഷകനുമായ ബ്രദര്‍ ജിജിമോന്‍ കുഴിവേലിയും ചേര്‍ന്നു നയിക്കുന്ന ജീവിത നവീകരണ ധ്യാനം ഓസ്ട്രേലിയയിലെ വിവിധ ദേവാലയങ്ങളില്‍ ഒക്ടോബര്‍ 11 മുതല്‍ ഡിസംബര്‍ ഒന്നുവരെ നടക്കും.

ഒക്ടോബര്‍ 12, 13, 14 തീയതികളില്‍ ഫാ. അന്തോണി കുരിശിങ്കലിന്റെ നേതൃത്വത്തില്‍ ടാസ്മാനിയയിലും ഒക്ടോബര്‍ 25, 26, 27 തീയതികളില്‍ റവ. ഫാ. പയസ് ആന്‍ഡ് റവ. ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളില്‍ എന്നിവരുടെ നേതൃത്വത്തില്‍ ബെല്ലാറാത്തിലും നവംബര്‍ 5, 6, 7 തീയതികളില്‍ റവ. ഫാ. ജോണ്‍ കുന്നത്തുമാടപ്പള്ളിയുടെ നേതൃത്വത്തില്‍ നാന്‍ബ്രൂക്കിലും, നവംബര്‍ 8, 9, 10 തീയതികളില്‍ ഫാ. തദേവൂസ് അമ്പലത്തുമൂലയുടെ നേതൃത്വത്തില്‍ മക്കായിലും നവംബര്‍ 11, 12 തീയതികളില്‍ റവ. ഫാ. ജോസ് ജോസഫിന്റെ നേതൃത്വത്തില്‍ റോക്കാംറ്റണിലും നവംബര്‍ 13, 14 തീയതികളില്‍ ഫാ. ജോണ്‍ ഡാലി ആന്‍ഡ് റവ. ഫാ. സണ്ണി എന്നിവരുടെ നേതൃത്വത്തില്‍ ബന്‍ബെര്‍ഗിലും നവംബര്‍ 15ന് ബ്രിസ്ബെനില്‍ നൈറ്റ് വിജിലിലും നവംബര്‍ 16, 17 തീയതികളില്‍ ക്യൂന്‍സ്ലാന്റിലും നവംബര്‍ 22, 23, 24 തീയതികളില്‍ റവ. ഫാ. ആന്റണി പീടിക്കാട്ടുകുന്നേലിന്റെ നേതൃത്വത്തില്‍ ബെന്റിഗോയിലും നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ ഫാ. ആന്റണി പീടിക്കാട്ടുകുന്നേലിന്റെ നേതൃത്വത്തില്‍ ഷെപ്പേര്‍ട്ടണിലും ബ്രദര്‍ സണ്ണി സ്റീഫനും ബ്രദര്‍ ജിജിമോന്‍ കുഴിവേലിലും ചേര്‍ന്ന് ജീവിത നവീകരണ ധ്യാന ശുശ്രൂഷകള്‍ നല്‍കുന്നു. ധ്യാനത്തോടനുബന്ധിച്ച് കൌണ്‍സിലിംഗിനും സൌകര്യമുണ്ടായിരിക്കും.

എല്ലാ വിശ്വാസികളേയും ഈ ജീവിത നവീകരണ ധ്യാനത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി മെസേജ് മിഷന്‍ ഓസ്ട്രേലിയന്‍ ചാപ്ളെയിന്‍ റവ. ഫാ. ജോണി ആറാട്ടുകുളം പറഞ്ഞു.