സംഗീത സന്ധ്യ മെഗാഷോ നവംബര്‍ മൂന്നിന്
Tuesday, October 8, 2013 7:44 AM IST
മെല്‍ബണ്‍: മെല്‍ബണിലെ സംഗീതാസ്വാദകര്‍ക്കായി സിംഫണി മെല്‍ബണ്‍ ഒരുക്കുന്ന നാലാമത് സംഗീതവിരുന്നിന് ഛമസഹലശഴവ ഇവൃശശെേമില ടൃമരവമി തീയേറ്റര്‍ വേദിയാകുന്നു.

നവംബര്‍ മൂന്നിന് വൈകുന്നേരം നാലു മുതല്‍ ആരംഭിക്കുന്ന സംഗീത സന്ധ്യ സിംഫണിയുടെ ഒന്നാം വാര്‍ഷികാഘോഷം കൂടിയാണ്. കഴിഞ്ഞ മൂന്നു വേദികളും വന്‍ വിജയം കൈവരിച്ച സാഹചര്യത്തിലാണ് സംഗീത സന്ധ്യയുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്.

നാലു മണിക്കൂര്‍ നീളുന്ന ്യമവൃേമ... മ ാൌശെരമഹ ഷീൌൃില്യ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന സംഗീത സന്ധ്യയില്‍ 30 ല്‍പരം ഗായകരാണ് അണിനിരക്കുന്നത്.

മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ നിന്നും ജനപ്രീതിയാര്‍ജിച്ച ഗാനങ്ങളാണ് വാര്‍ഷികാഘോഷത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

മെല്‍ബണിലെ ഗായകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ സുഹൃത്തുക്കളായ ഒരു കൂട്ടം ഗായകര്‍ കഴിഞ്ഞ നവംബറില്‍ രൂപീകരിച്ച കൂട്ടായ്മയാണ് സിംഫണി.

സംഗീത വിരുന്നിലേക്ക് നേരത്തെ സീറ്റ് ബുക്ക് ചെയ്യേണ്ടതാണ്. ബുക്കിംഗിനായി 0419028973 എന്ന നമ്പരില്‍ ബന്ധപ്പെടുക. കൂടാതെ ംംം.ാശെേരസല.രീാ.മൌ എന്ന വെബ്സൈറ്റിലും നേരിട്ട് ടിക്കറ്റ് ബുക്കു ചെയ്യാവുന്നതാണ്.