ഡിഎംഎ ഓണാഘോഷം നടത്തി
Friday, October 4, 2013 8:01 AM IST
ന്യൂഡല്‍ഹി: മലയാളികളുടെ ഓണം എന്നും പ്രത്യേകതകള്‍ നിറഞ്ഞതാണ്. തൂശനിലയില്‍ സദ്യയും ഓണക്കോടിയും ഓണത്തുമ്പികളും ഊഞ്ഞാലും പിന്നെ പൂക്കളങ്ങളും ഇവയൊക്കെ മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുന്നവയാണ്.

എന്നാല്‍ ഇതിനെല്ലാം വിപരീതമായി തികച്ചും വ്യസ്ത്യതയുമായി ഡല്‍ഹി മലയാളി അസോസിയേഷന്‍(ഡിഎംഎ) മയൂര്‍ വിഹാര്‍ ഫേസ് വണ്‍ ശാഖ ഇത്തവണ ഓണം ആഘോഷിച്ചു.

ഡല്‍ഹിയില്‍ പഞ്ച്കൂവാ റോഡിലെ കചടഠകഠഡഠകഛച എഛഞ ഠഒഋ ആഘകചഉ എന്ന അന്ധ വിദ്യാലയത്തിലെത്തി 160 ഓളം വരുന്ന അന്തേവാസികള്‍ക്ക് മധുരം നല്‍കിയും വിവിധതരം ഭക്ഷണ പദാര്‍ഥങ്ങളും പാനീയങ്ങളും നല്‍കിയുമായിരുന്നു അവര്‍ ഇത്തവണ ഓണം ആഘോഷിച്ചത്.

ഡിഎംഎ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'സഹായ ഹസ്തം' എന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കുന്നതിനും സഹ ജീവികളില്‍ സ്നേഹവും കാരുണ്യവും വളര്‍ത്തി എടുക്കുന്നതിനും തങ്ങളുടെ ഈ എളിയ പ്രവര്‍ത്തനം സഹായകരമാകുമെന്നതാണ് ഇങ്ങനെ വ്യത്യസ്തമായ രീതിയില്‍ ഓണം ആഘോഷിക്കാന്‍ പ്രേരണയായതെന്ന് യോഗത്തില്‍ ഏരിയ ചെയര്‍മാന്‍ പി പ്രേമരാജന്‍ പറഞ്ഞു. ഏരിയ സെക്രട്ടറി ശാന്തകുമാര്‍, കെ.കെ. ജോബ്, ഗോപിനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി