ആനി മൊറേസ് ടെലികോം കമ്മീഷനംഗം
Thursday, September 12, 2013 8:39 AM IST
ന്യൂഡല്‍ഹി: കേന്ദ്ര ടെലികോം കമ്മീഷന്‍ മെമ്പര്‍ ഫിനാന്‍സ് ആയി മലയാളിയായ ആനി മെറേസ് ചുമതലയേറ്റു. ടെലികോം വകുപ്പില്‍ സീനിയര്‍ ഡപ്യൂട്ടി ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കേന്ദ്ര പോസ്റല്‍ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു. തിരുവനന്തപുരം ടെലിഫോണ്‍ ഡിസ്ട്രിക്റ്റില്‍ അസിസ്റ്റന്റ് ചീഫ് അക്കൌണ്ട്സ് ഓഫീസറായാണു ജോലിയില്‍ പ്രവേശിച്ചത്.

ഇന്ത്യന്‍ പി ആന്‍ഡ് ടി അക്കൌണ്ട്സ് ആന്‍ഡ് ഫിനാന്‍സ് സര്‍വീസിലെ 1979 ബാച്ചുകാരിയാണ് പാലാ സ്വദേശിയായ ആനി. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന പാലാ വരവുകാലായില്‍ വി.ജെ. ജോര്‍ജിന്റെ മകളാണ്. തിരുവനനന്തപുരം സ്വദേശി വൈസ് അഡ്മിറല്‍ മൈക്കിള്‍ ടി. മൊറേസ് ആണ് ഭര്‍ത്താവ്.