യുവകലാസാഹിതി ദുബായ് 'യുവകലാസന്ധ്യ' സംഘടിപ്പിച്ചു
ദുബായ്: ഈദ് ഓണം ആഘോഷത്തോടനുബന്ധിച്ച് യുവകലാസാഹിതി ദുബായ് അല്‍ ഖിസൈസ് മില്ലേനിയം സ്കൂള്‍ ഹാളില്‍ 'യുവകലാസന്ധ്യ 2013' സംഘടിപ്പിച്ചു.

സെപ്റ്റംബര്‍ ആറിന് യുവകലാസാഹിതി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ശിവപ്രസാദ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വില്‍സണ്‍ തോമസ്, വിജയന്‍ നാണിയൂര്‍, വേണുഗോപാല്‍ കരുണാകരന്‍, സുഭാഷ് ദാസ്, ജോണ്‍ ബിനോ കാര്‍ലോസ്, ജലീല്‍ പാലോത്ത്, നമിത സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രശസ്ത നാടക പ്രവര്‍ത്തകനായ സഞ്ജു മാധവിനെ ജി. വേണുഗോപാല്‍ പൊന്നാട അണിയിച്ചു. തുടര്‍ന്ന് യുകലാസന്ധ്യ അരങ്ങേറി.

യുവകലാസാഹിതി കലാകാരന്മാര്‍ വേദിയില്‍ ജന്മം നല്‍കിയ ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന നാടകം ദുബായിലെ സഹൃദയ സദസിനു മികച്ച ദൃശ്യ അനുഭവമായി. പിന്നണി ഗായകരായ ജി. വേണുഗോപാല്‍, അശ്വതി കുറുപ്പ്, ലേഖ തുടങ്ങിയവര്‍ നയിച്ച ഗാനമേളയും വോഡഫോണ്‍ കോമഡി സ്റാര്‍ ഉല്ലാസും സംഘവും അവതരിപ്പിച്ച കോമഡി ഷോയും യുവകലാസന്ധ്യയെ വേറിട്ട അനുഭവമാക്കി.