കനേഡിയന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 25 ന്
ടൊറന്റോ: കനേഡിയന്‍ മലയാളികളുടെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 25 ന് (ശനി) അഞ്ചു മുതല്‍ മിസിസാഗാ സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ഒന്റാരിയോവിലെ മന്ത്രിമാരും എംപിമാരും എംപിപി മാരും ഇന്ത്യന്‍ കോണ്‍സുലേറ്റിലേയും പനോരമ ഇന്ത്യയുടേയും പ്രതിനിധികളും ഉള്‍പ്പടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഏറ്റവും നന്നായി കേരളീയവേഷം ധരിച്ചുവരുന്ന പുരുഷനും സ്ത്രീക്കും ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും എയര്‍ട്രാവല്‍ കാനഡയ്ക്കുവേണ്ടി ടോം വര്‍ഗീസ് സ്പോണ്‍സര്‍ ചെയ്യുന്ന അവാര്‍ഡുകള്‍ സമ്മാനിക്കും.

ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന അത്തപ്പൂക്കള മത്സരത്തിലെ വിജയികള്‍ക്ക് തോമസ് തോമസ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന എവറോളിംഗ് ട്രോഫികള്‍ ലഭിക്കും. സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് മാര്‍ക്ക്ലാന്റ്വുഡ് കണ്‍വീനിയന്‍സിനുവേണ്ടി ജോമി ജോസഫാണ്.

നിരവധി സമ്മാനങ്ങളാണ് ഡോര്‍ പ്രെെസായിട്ട് ഇത്തവണ നല്‍കുന്നത്. വൈകുന്നേരം നാലു മുതല്‍ ആറു വരെയാണ് ഓണസദ്യ. സദ്യയ്ക്കുളള വാഴയില സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് സെന്റം മോര്‍ട്ഗേജിനുവേണ്ടി അന്നാ ജോളി ജോര്‍ജാണ്.

തുടര്‍ന്നു നടക്കുന്ന എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാമില്‍ ഡാന്‍സുകള്‍, പാട്ടുകള്‍, ചെണ്ടമേളം, കോമഡി ഷോ, പുലികളി, കാവടിയാട്ടം, തിരുവാതിര, വളളംകളി തുടങ്ങിയ വൈവിധ്യമേറിയ പുതുമയാര്‍ന്ന പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്െടന്ന് കണ്‍വീനര്‍ സന്ധ്യാ മനോജ് അറിയിച്ചു.

ടൊറന്റോയിലെ പ്രമുഖ ഡാന്‍സ് സ്കൂളുകളായ നൃത്തകലാകേന്ദ്ര ഡാന്‍സ് അക്കാഡമി, നുപുര സ്കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക്ക്, തുടങ്ങിയവരോടൊപ്പം പ്രഫഷണല്‍ ഡാന്‍സ് ട്രൂപ്പായ ഡാന്‍സിംഗ് ഡാംസല്‍സും പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നുണ്ട്.

സിഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം 21 പേരുടെ ഓണാഘോഷ കമ്മിറ്റിയാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കനേഡിയന്‍ മലയാളി അസോസിയേഷന്റെ വെബ്സൈറ്റ്് ംംം.രമിമറശമിാമഹമ്യമഹലല.ീൃഴ സന്ദര്‍ശിക്കുകയോ ബോബി സേവ്യര്‍ 758.389.8717, രാജേഷ് മേനോന്‍ 016.678.0195, ജേക്കബ് വര്‍ഗീസ് 016.386.8495, തോമസ് തോമസ് 5279569336, ജഫീഫര്‍ പ്രസാദ് 758.099.4303, മാത്യു കുതിരവട്ടം758.550.3444, ആന്റണി തോമസ് 016.413.8933, പോള്‍ മാത്യു 016.381.4667, സന്ധ്യാ മനോജ് 0758.818.2081, ജോയി പൌലോസ് 016.901.6051 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജയ്സണ്‍ മാത്യു