ബ്രിട്ടനില്‍ വിദേശ നഴ്സുമാര്‍ക്കായി മല്‍സരപരീക്ഷ ഏര്‍പ്പെടുത്തുന്നു
Monday, September 9, 2013 8:10 AM IST
ലണ്ടന്‍ : ബ്രിട്ടനില്‍ കുടിയേറിയ വിദേശ നഴ്സുമാര്‍ക്കായി മല്‍സരപരീക്ഷ ഏര്‍പ്പെടുത്തുന്നു. അടുത്ത വര്‍ഷം ആദ്യം മുതല്‍ നടപ്പാക്കാനാണ് നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൌണ്‍സിലിന്റെ തീരുമാനിച്ചു. ഇതിനായി എന്‍എംസി പൊതുജനാഭിപ്രായം സ്വരൂപിച്ച് വേണ്ട ഭേദഗതികളോടെ നടപ്പിലാക്കാനാണ് കൌണ്‍സില്‍ ആലോചിക്കുന്നത്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ ഒക്ടോബര്‍ 31 വരെ എന്‍എംസി സമയം അനുവദിച്ചിട്ടുണ്ട്.

എന്‍എംസി രജിസ്ട്രേഷനുവേണ്ട മാനദണ്ഡങ്ങള്‍ എല്ലാംതന്നെ ഈ ടെസ്റിനും ബാധകമായിരിക്കും. ഇംഗ്ളീഷ് ഭാഷയിലുള്ള പ്രാവീണ്യത്തിനു തെളിയിക്കുന്നതിനു പുറമെ ഇന്റര്‍വ്യൂവും രേഖകളുടെ സാക്ഷ്യപ്പെടുത്തുകള്‍ തുടങ്ങിയ കടമ്പകള്‍ കര്‍ശനമായി നടത്തിയായിരിക്കും ടെസ്റ് പൂര്‍ത്തിയാക്കുന്നത്.

വ്യാജലേബലില്‍ കടന്നുകൂടിയ നഴ്സുമാരെ കണ്െടത്താനുള്ള ഉപാധികൂടിയാണ് ഈ ടെസ്റുകളെന്നും എന്‍എംസി പറയുന്നു. എന്തായാലും എന്‍എംസിയുടെ പുതിയ നടപടികളില്‍ വിദേശ നഴ്സുമാര്‍ക്ക് പരെക്ക

ആശങ്കയുണ്ട്. പ്രത്യേകിച്ച് മലയാളികള്‍ക്ക്. എന്നിരുന്നാലും അരയും തലയും മുറുക്കി മുന്നേറാനുള്ള തത്രപ്പാടിലാണ് ആരോഗ്യമേഖലയിലെ മാലാഖാമാര്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍