ഐഎംഎ ഫുട്ബോള്‍: ഡോ. അജിലേഷ് ചാക്കോയ്ക്ക് ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം ഭാര്യയില്‍നിന്ന്
ബ്രിസ്ബന്‍: ഇപ്സ് വിച്ചില്‍ നടന്ന ഓള്‍ ഓസ്ട്രേലിയ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കളത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച് കാണികളുടെ മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റിയ ഡോ. അജിലേഷ് ചാക്കോയാണ് ടോപ്സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായത്.

പ്രശസ്ത സിനിമാതാരവും പ്രിയതമയുമായ ഗോപികയുടെ കൈകളില്‍നിന്ന് പുരസ്കാരം അജിലേഷ് കൈപ്പറ്റിയപ്പോള്‍ അത് അപൂര്‍വത നിറഞ്ഞ ചടങ്ങ് കാണികള്‍ക്ക് ഏറെ കൌതുകം പകര്‍ന്നു. ദമ്പതികള്‍ക്ക് ഇതൊരു അവിസ്മരണീയ മുഹൂര്‍ത്തവുമായി മാറി.

ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി റിവര്‍ പാര്‍ക്കിലെ തോമസ് ബെന്നിയും മികച്ച ഗോളിയായി സിഡ്നി എഫ്സിയിലെ ബോസ്കോയും തെരഞ്ഞെടുക്കപ്പെട്ടു.

ഫുട്ബോള്‍ കാര്‍ണിവലിലെ വിന്നേഴ്സ് ആയ റിവര്‍ പാര്‍ക്കിനും റണ്ണേഴ്സ് ആയ സിഡ്നി മലയാളി എഫ്സിക്കും പ്രൈസ് മണിക്കൊപ്പം വി.വി ജോസഫ് എക്സ് എംഎല്‍എയും കെ.പി അനന്തന്‍ മാസ്ററുടേയും സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ഐഎംഎ എവര്‍ റോളിംഗ് ട്രോഫികളും സമ്മാനിച്ചു.

റിപ്പോര്‍ട്ട്: കെ.പി ജഗ്ജീവ് കുമാര്‍