'നാന്‍ മലയാളി അല്ല': സിഡ്നിയില്‍ മലയാളം ഹ്രസ്വചിത്രമൊരുങ്ങുന്നു
Sunday, September 8, 2013 7:02 AM IST
സിഡ്നി: പുറംനാടുകളില്‍ ഏതു മേഖലയിലും നിറഞ്ഞു നില്‍ക്കുന്ന മലയാളികളുടെ ജീവിതത്തെ ആസ്പദമാക്കി 'നാന്‍ മലയാളി അല്ല...' എന്ന പേരില്‍ ഹ്രസ്വചിത്രമൊരുങ്ങുന്നു.

സിഡ്നിയിലെ ഫ്ളോറല്‍ വൈബ്സിന്റെ ബാനറില്‍ സൂരജ് സിദ്ദിഖ് ആണ് ചിത്രമൊരുക്കുന്നത്. കഥയും സംവിധാനവും സിനിമാട്ടോഗ്രഫിയും സൂരജ് തന്നെ നിര്‍വഹിക്കുന്നു.

ചിത്രത്തിന്റെ പ്രമോഷണല്‍ വീഡിയോയ്ക്കായി ലോകമെങ്ങുനിന്നുമുള്ള മലയാളികള്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകതയുണ്ട്. മലയാളികള്‍ പങ്കെടുത്ത വീഡിയോചിത്രങ്ങളുടെ കൊളാഷ് രൂപത്തിലാണ് പ്രമോ വീഡിയോ തയാറാക്കുന്നത്. ഇതേക്കുറിച്ച് അറിഞ്ഞ ഒട്ടേറെ മലയാളികള്‍ നൃത്തരംഗങ്ങളുടെ വീഡിയോകള്‍ അയച്ചുതരുന്നുണ്െടന്ന് സൂരജ് പറഞ്ഞു. അടുത്ത മാസം പ്രമോ സോംഗ് പുറത്തിറക്കും.

വീഡിയോ അയയ്ക്കേണ്ട ഇമെയില്‍: ിമമിാമഹമ്യമഹശമഹഹമ@ഴാമശഹ.രീാ

ഗ്ളോബല്‍ മലയാളവും ഐഒഎസ് ഇവന്റ്സുമാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍മാര്‍. ചിത്രത്തിന്റെ സ്പോണ്‍സര്‍മാരാകാന്‍ താത്പര്യമുള്ളവരെ പരിഗണിക്കുമെന്ന് സൂരജ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വു://ംംം.ളമരലയീീസ.രീാ/ിമമിാമഹമ്യമഹശമഹഹമ