ന്യൂഡല്‍ഹിയില്‍ കത്തോലിക്കാ കോണ്‍ഗ്രസ് സമ്മേളനം
Monday, August 12, 2013 9:20 AM IST
ന്യൂഡല്‍ഹി: സീറോ മലബാര്‍ സഭയുടെ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസ് സേവന രംഗത്ത് കൂടുതല്‍ പ്രശോഭിക്കണമെന്നു ഫരീദാബാദ് രൂപത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര. ഡല്‍ഹിയിലെ വിവിധ രംഗങ്ങളിലുള്ള പതിനായിരക്കണക്കിനു കത്തോലിക്കരെ കോര്‍ത്തിണക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസിനു സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫരീദാബാദ് രൂപതയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന കത്തോലിക്ക കോണ്‍ഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്.

ലോകമെമ്പാടുമുള്ള കത്തോലിക്കരെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫരീദാബാദ് രൂപതയുടെ നേതൃത്വത്തില്‍ സമ്മേളനം നടത്തിയത്. സമ്മേളനത്തില്‍ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടം, ദീപിക ഡല്‍ഹി ബ്യൂറോ ചീഫ് ജോര്‍ജ് കള്ളിവയലില്‍, കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, രൂപത കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോബി നീണ്ടുകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.