ഗെയില്‍ ഇന്ത്യയുടെ അറ്റാദായത്തില്‍ വര്‍ധന
Friday, July 26, 2013 9:21 AM IST
ന്യൂഡല്‍ഹി: ഗെയില്‍ ഇന്ത്യയുടെ അറ്റാദായം കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ 16 ശതമാനത്തിന്റെ വര്‍ധന.

2013-14 വര്‍ഷത്തിന്റെ തുടക്കത്തില്‍ 11,089 കോടി രൂപയായിരുന്നത് 12,856 കോടി രൂപയായാണ് വര്‍ധിച്ചത്. പ്രകൃതിദത്ത വാതകത്തിന്റെ വിതരണത്തിലും 20 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്നും കഴിഞ്ഞ വര്‍ഷത്തെ 9,242 കോടിയേക്കാള്‍ 11,059 കോടി രൂപയായെന്നും ഗെയില്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

പെട്രോകെമിക്കല്‍സിന്റെ വ്യവസായത്തില്‍ നിന്നുള്ള വരുമാനം 92 ശതമാനം വര്‍ധിച്ചെന്നും പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.