പ്രിസണ്‍ മിനിസ്ട്രി ഇന്ത്യ തിഹാര്‍ ജയിലില്‍ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു
Friday, July 19, 2013 7:49 AM IST
ന്യൂഡല്‍ഹി: സിബിസിഐയുടെ കീഴിലുള്ള പ്രിസണ്‍ മിനിസ്ട്രി ഇന്ത്യ സംഘടിപ്പിച്ച പെയിന്റിംഗ് മത്സരത്തില്‍ തിഹാര്‍ ജയിലിലെ മുകേഷ് ജയ്കിഷന്‍ അര്‍ഹനായി. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.

തിഹാര്‍ ജയിലില്‍ നടന്ന ചടങ്ങില്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ വിമല മെഹ്റ സമ്മാനങ്ങള്‍ വിതരണം ചെയ്തു. നാഷണല്‍ ജൂട്ട് ബോര്‍ഡ് സെക്രട്ടറി അരിജിത് ബാനര്‍ജി, ഡിഐജി ജി. സുധാകര്‍, ജയില്‍ സൂപ്രണ്ട് നവീന്‍ സക്സേന, പിആര്‍ഒ സുനില്‍ കുമാര്‍ ഗുപ്ത, പ്രിസണ്‍ മിനിസ്ട്രി ഉത്തരമേഖല കോഓര്‍ഡിനേറ്റര്‍ ഫാ. ജോണ്‍ പുതുവ ഡല്‍ഹി കോഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ആര്‍ക്കെയ്ഞ്ചല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.