പുഷ്പവിഹാര്‍ ഹോളി ഫാമിലി പള്ളിയില്‍ തിരുനാള്‍ ജൂലൈ 25 മുതല്‍
Monday, July 15, 2013 7:13 AM IST
ന്യൂഡല്‍ഹി: പുഷ്പവിഹാര്‍ ഹോളി ഫാമിലി ഇടവകയില്‍ വിശുദ്ധ തോമാശ്ളീഹായുടെ ദുക്റാന തിരുനാളും ഇടവക ദിനാചരണവും ജൂലൈ 25 മുതല്‍ 28 വരെ നടത്തുമെന്ന് ഇടവക വികാരി ഫാ. മാര്‍ട്ടിന്‍ വെമ്പുള്ളിയത്ത് അറിയിച്ചു.

ജൂലൈ 25-ന് വൈകിട്ട് 7.30 ന് കൊടിയേറ്റിനെ തുടര്‍ന്ന് ആരംഭിക്കുന്ന ആഘോഷ ചടങ്ങുകള്‍ ജൂലൈ 28 ന് വൈകിട്ട് തിരുനാള്‍ കുര്‍ബാനയോടെ സമാപിക്കും.

വിശുദ്ധ കുര്‍ബാനക്കും നൊവേനക്കും ഫാ. ആന്റണി മൂത്തേടന്‍, ഫാ. ജോസഫ് അറയ്ക്കല്‍, ഫാ.അലക്സ് മുട്ടത്ത് എന്നിവര്‍ നയിക്കും. തിരുനാള്‍ ദിനത്തിലെ വിശുദ്ധ കുര്‍ബാനക്ക് ഫാ. സെബാസ്റ്യന്‍ തേയ്ക്കാനത്ത് (എക്സിക്യൂട്ടീവ് ഡയറക്ടര്‍ സാന്‍ജോപുരം) നേതൃത്വം നല്‍കും.

തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണം, വാഴ്്വ്, കരിമരുന്ന് പ്രയോഗം, നേര്‍ച്ച വിതരണം എന്നിവയും ഉണ്ടായിരിക്കും.