ഫരീദാബാദ് ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ മഹാമൃത്യുജ്ഞയ ഹോമവും കലശാഭിഷേകവും ജൂലൈ ഏഴിന്
Monday, July 1, 2013 7:31 AM IST
ഫരീദാബാദ്: ഫരീദാബാദ് സെക്ടര്‍ - മൂന്ന് ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ ജൂലൈ ഏഴിന് (ഞായര്‍) മഹാമൃത്യുജ്ഞയ ഹോമവും കലശാഭിഷേകവും നടക്കും. രാവിലെ തന്ത്രി ബ്രഹ്മശ്രീ കണ്ടരര് രാജീവര് അവര്‍കളുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.

രാവിലെ 5.30ന് നിര്‍മാല്യ ദര്‍ശനം, ഗണപതി ഹോമം, ഉഷപൂജ എന്നിവ നടക്കും. എട്ടിന് മഹാമൃത്യുജ്ഞയഹോമം, 9.30ന് നവകം, പഞ്ചഗവ്യം, കലശാഭിഷേകം എന്നിവ നടക്കും. 11.30ന് അന്നദാനം.

ചടങ്ങുകളിലേക്ക് എല്ലാ ഭക്തജനങ്ങളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.