ജസ്റീസ് സിറിയക് ജോസഫ് ചുമതലയേറ്റു
Tuesday, May 28, 2013 8:36 AM IST
ന്യൂഡല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റീസ് സിറിയക് ജോസഫ് ചുമതലയേറ്റു. കമ്മീഷന്‍ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ജസ്റീസ് കെ.ജി. ബാലകൃഷ്ണന്‍ മറ്റ് അം ഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. സ്ഥാനമേറ്റശേഷം കമ്മീഷന്റെ സമ്പൂര്‍ണ യോഗത്തിലും അദ്ദേഹം പങ്കെടുത്തു. ജസ്റീസ് സിറിയക് ജോസഫും കൂടി ചുമതലയേറ്റതോടെ ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ മലയാളികളുടെ എണ്ണം രണ്ടായി.

ജസ്റീസ് സിറിയക് ജോസഫിനെ മനുഷ്യാവകാശ കമ്മീഷനംഗമാക്കുന്നതിനെതിരേ നിയമന സമിതിയിലെ അംഗങ്ങളായ പ്രതിപക്ഷ നേതാക്കള്‍ സുഷമ സ്വരാജും അരുണ്‍ ജെയ്റ്റ്ലിയും വിയോജന കുറിപ്പെഴുതിയിരുന്നു. എന്നാല്‍, പ്രതിപക്ഷ നേതാക്കളുടെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നു ചുമതലയേറ്റ ശേഷം സിറിയക് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ജഡ്ജിയെന്ന നിലയില്‍ തന്റെ സത്യസന്ധതയെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.