വാതുവയ്പിനെതിരെ ഉടന്‍ നിയമം കൊണ്ടുവരുമെന്ന് കപില്‍ സിബല്‍
Saturday, May 25, 2013 9:11 AM IST
ന്യൂഡല്‍ഹി: കായിക രംഗത്തെ ഒത്തുകളി അവസാനിപ്പിക്കാന്‍ പുതിയ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നു കേന്ദ്ര നിയമമന്ത്രി കപില്‍ സിബല്‍. എല്ലാ കായിക ഇനങ്ങളെയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. അറ്റോര്‍ണി ജനറല്‍ ജി.ഇ.വഹന്‍വതിയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമത്തിന്റെ കരട് ഉടന്‍ കായികമന്ത്രാലയത്തിനു കൈമാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിയമത്തിനു പ്രതിപക്ഷം എല്ലാ പിന്തുണ വാഗ്ദാനം ചെയ്തു. പുതിയ നിയമം നിലവില്‍ വരുന്നതോടെ വാതുവയ്പ്പ് ജാമ്യമില്ലാത്ത കുറ്റമായി മാറും. കായിക താരം മാത്രമല്ല, വാതുവയ്പ്പുമായി ബന്ധപ്പെട്ട എല്ലാവരും നിയമത്തിന്റെ പരിധിയില്‍ വരുമെന്നും കപില്‍ സിബല്‍ പറഞ്ഞു.