ഡീസൽ വാഹന നിയന്ത്രണം: ജർമനിയിൽ സെക്കൻഡ് ഹാൻഡ് കാറുകൾക്ക് വൻ ഡിമാന്‍റ്
Tuesday, August 14, 2018 9:41 PM IST
ബർലിൻ: ജർമനിയുടെ വിവിധ ഭാഗങ്ങളിൽ ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ രാജ്യത്തുനിന്നുള്ള സെക്കൻഡ് ഹാൻഡ് കാർ കയറ്റുമതിയിൽ ഗണ്യമായ വർധന. ഇറ്റലിയിലേക്കും ഓസ്ട്രിയയിലേക്കുമാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ കാറുകൾ കയറ്റിയയയ്ക്കപ്പെടുന്നത്.

ഈ വർഷം ഇത്തരം കയറ്റുമതിയിൽ ഇരുപതു ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു സർവകാല റിക്കാർഡാണ്. ക്രൊയേഷ്യയിലേക്കും ഉക്രെയ്നിലേക്കും കയറ്റുമതി വർധിക്കുന്ന പ്രവണതയാണു കാണുന്നത്.
ഡീസൽ വാഹന നിയന്ത്രണം: ജർമനിയിൽ സെക്കൻഡ് ഹാൻഡ് കാർ കയറ്റുമതി വർധിക്കുന്നു

റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ