ഏലിയാമ്മ മാത്യു മുണ്ടക്കല്‍ നിര്യാതയായി
Tuesday, August 14, 2018 8:34 PM IST
സൂറിച്ച് : കോട്ടയം കൂടല്ലൂര്‍ മുണ്ടക്കല്‍ പരേതനായ കെ.സി. മാത്യുവിന്‍റെ ഭാര്യ ഏലിയാമ്മ ( 92 ) നിര്യാതയായി. സംസ്കാരം ഓഗസ്റ്റ് 15ന് (ബുധൻ) ഉച്ചകഴിഞ്ഞ് 2. 30 ന് കൂടല്ലൂര്‍ സെന്‍റ് ജോസഫ്സ് ദേവാലയത്തില്‍. പരേത കടപ്ലാമറ്റം കടിയംകുടറ്റിയില്‍ കുടുംബാംഗമാണ് .

മക്കള്‍: ജയിംസ് കരക്കാട്ടില്‍ ( ജര്‍മനി ) , എല്‍സി ( അതിരമ്പുഴ ) , ജോസ് മാത്യു ( ഇലഞ്ഞി) . മേരി വലിയ പറമ്പില്‍ ( ഷിക്കാഗോ), ബാബു മാത്യു , സിറിയക് മാത്യു , ജോര്‍ജ് മാത്യു (സ്വിറ്റ്സര്‍ലന്‍ഡ് ) , ടോമി മുണ്ടക്കല്‍ ( സ്വിറ്റ്സര്‍ലന്‍ഡ് ), ഷിലു ഡയസ് തറപ്പേല്‍ . മരുമക്കള്‍: തങ്കമ്മ ജയിംസ് , എല്‍സി ജോസ് , മേരിക്കുട്ടി ജോസ് ,ബാബു വലിയപറമ്പില്‍ , ബസി ബാബു , റജി സിറിയക് ,സുജ മാത്യു , മേരി മുണ്ടക്കല്‍.

റിപ്പോർട്ട് : ഷിജി ചീരംവേലില്‍