ഹരിദ്വാറിൽ ബലി തർപ്പണം നടത്തി
Saturday, August 11, 2018 5:57 PM IST
ന്യൂഡൽഹി : നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രാങ്കണത്തിൽ നിന്നും പുറപ്പെട്ട ഭക്തസംഘം കർക്കിടക വാവ് ദിനത്തിൽ ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്ര സന്നിധിക്കു സമീപം ബലിതർപ്പണം നടത്തി.

ഓഗസ്റ്റ് 10 ന് പുറപ്പെട്ട ബസ് 9:30ന് അമൃതപുരി റൺഹോളയിൽ എത്തി അവിടെ നിന്നും ഉത്തംനഗർ, ജനക് പുരി, മയൂർ വിഹാർ ഫേസ് 1 ചില്ല ഡിഡിഎ. ഫ്ലാറ്റ്സ് വഴി, ശനിയാഴ്ച രാവിലെ 7 ന് ഹരിദ്വാറിലെത്തി ബലി തർപ്പണത്തിനുശേഷം ഡൽഹിയിലേക്ക് മടങ്ങി.

തുടർച്ചയായ ഏഴാമത് വർഷമാണ് വിശ്വാസികൾ നജഫ് ഗഡ് ക്ഷേത്ര പരിസരത്തു നിന്നും ഹരിദ്വാറിലേക്ക് യാത്ര ഒരുക്കുന്നത്.

റിപ്പോർട്ട് : പി.എൻ. ഷാജി