ലി​മെ​റി​ക്ക് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Thursday, August 9, 2018 10:21 PM IST
ലി​മെ​റി​ക്ക്: ലി​മെ​റി​ക്ക് സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ’അ​ഭി​ഷേ​കാ​ഗ്നി 2018’ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ലി​മെ​റി​ക്ക് പാ​ട്രി​ക്സ്വെ​ൽ, റേ​സ്കോ​ഴ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഓ​ഗ​സ്റ്റ് 31, സെ​പ്റ്റം​ബ​ർ 1, 2 തീ​യ​തി​ക​ളി​ലാ​ണ് (വെ​ള്ളി, ശ​നി, ഞാ​യ​ർ) ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്ക​പ്പെ​ടു​ന്ന​ത്.

അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സെ​ഹി​യോ​ൻ ടീ​മാ​ണ് ഈ ​വ​ർ​ഷ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം 5 വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ന്‍റെ സ​മ​യം.

കു​ട്ടി​ക​ൾ​ക്കു​ള്ള ധ്യാ​നം, സ്പി​രി​ച്ച്വ​ൽ ഷെ​റിം​ഗ് എ​ന്നി​വ സെ​ഹി​യോ​ൻ മി​നി​സ്ട്രി യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും. ക​ണ്‍​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി ഏ​വ​രു​ടെ​യും പ്രാ​ർ​ത്ഥ​നാ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി സീ​റോ മ​ല​ബാ​ർ സ​ഭ ലി​മെ​റി​ക്ക് ചാ​പ്ല​യി​ൻ ഫാ. ​റോ​ബി​ൻ തോ​മ​സ് അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

ഫാ.​റോ​ബി​ൻ തോ​മ​സ് :0894333124
ജോ​ജോ ദേ​വ​സി:0894562531(​കൈ​ക്കാ​ര​ൻ )
ബി​ജു തോ​മ​സ്:0877650280 (കൈ​ക്കാ​ര​ൻ)

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്