കാർഡിഫിൽ ഡിസൈപ്പിൾഷിപ്പ് ട്രെയിനിംഗ് ഓഗസ്റ്റ് 27, 28, 29, 30 തീയതികളിൽ
Friday, August 3, 2018 8:34 PM IST
ലണ്ടൻ: ഫാ സോജി ഓലിക്കലും സെഹിയോൻ യുഎസ്എ ടീമും നയിക്കുന്ന ടീനേജുകാർക്കുള്ള ഡിസൈപ്പിൾഷിപ്പ് ട്രെയിനിംഗ് ഓഗസ്റ്റ് 27, 28, 29, 30 തീയതികളിൽ കാർഡിഫിൽ നടക്കും.

യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തിൽ സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്‍റെ പ്രായത്തിലും കാലഘട്ടത്തിലും കുട്ടികൾക്ക് പകർന്നുകൊടുക്കുന്ന "ഡിസൈപ്പിൾഷിപ്പ് ട്രെയിനിംഗ് ' നയിക്കുന്നത് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഡയറക്ടർ ഫാ .സോജി ഓലിക്കലും അനുഗ്രഹീത വചന പ്രഘോഷക ഐനിഷ് ഫിലിപ്പ് അഭിഷേകാഗ്നി മിനിസ്ട്രീസ് യുഎസ്എ ടീമും ആണ്.

സെഹിയോൻ യൂറോപ്പിന്‍റെ ആരംഭകാലം മുതൽ ഫാ.സോജി ഓലിക്കലിനൊപ്പം യുകെയിലും വിവിധ രാജ്യങ്ങളിലുമായി അനേകം കുട്ടികളെയും യുവജനങ്ങളെയും നേരിന്‍റെ പാതയിലും അതുവഴി ക്രിസ്തീയ വിശ്വാസത്തിലേക്കു നയിക്കുകയും ഇപ്പോൾ അമേരിക്കയിൽ അഭിഷേകാഗ്നി മിനിസ്ട്രിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഐനിഷ് ഫിലിപ്പ്, കുട്ടികളിലെ വ്യക്തിത്വവികസനം യേശുക്രിസ്തുവിലൂടെയുള്ള വളർച്ചയിലായിരിക്കണമെന്ന് പ്രതിപാദിക്കുന്ന ക്ലാസുകൾ ഉൾപ്പെടുന്ന തന്‍റെ പ്രേഷിതദൗത്യവുമായി വീണ്ടും യുകെയിലെത്തുകയാണ്.

നാല് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിലേക്കു ഇതുവരെ ഏതെങ്കിലും ടീനേജുകാർക്കായുള്ള സ്കൂൾ ഓഫ് ഇവാഞ്ചലൈസഷനിൽ പങ്കെടുത്തിട്ടുള്ളവർക്ക് www.sehionuk.org എന്ന വെബ് സൈറ്റിൽ നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.

വിവരങ്ങൾക്ക് തോമസ് 07877508926, ജോണി.?07727669529.

വിലാസം : HEBRON HALL. DINAS POWYS CARDIFF CE 64 4YB.