ചെംസ്ഫോർഡിൽ കോട്ടയം സ്വദേശി മരിച്ചു
Saturday, July 28, 2018 5:06 PM IST
ചെംസ്ഫോർഡ് (ലണ്ടൻ): യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി വീണ്ടും ഒരു മലയാളി മരണം കൂടി .ചെംസ്ഫോർഡിൽ താമസിക്കുന്ന കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശി ജോർജ് ജോസഫ് ആണ് ബ്രൂംഫീൽഡ് ആശുപത്രിയിൽ മരിച്ചത്.

കടുത്ത പ്രമേഹ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ജോർജിന്, കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗം മൂർച്ഛിക്കുകയും തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു . ഏറെ കാലം ബഹറിനിൽ ജോലി ചെയ്തതിനു ശേഷമാണ് ജോർജും കുടുംബവും യു ഏകയിൽ എത്തിയത്. ബ്രൂം ഫീൽഡ് ആശുപത്രിയിൽ ജോലിചെയ്യുന്ന ജെസിയാണ് ഭാര്യ. ഏക മകൻ ഡെറിക് . സംസ്കാരം പിന്നീട് മരങ്ങാട്ടുപള്ളിയിൽ നടക്കും.

റിപ്പോർട്ട് : ഷൈമോൻ തോട്ടുങ്കൽ