വിയന്നയിൽ കാൻസർ രോഗികൾക്ക് സാന്ത്വനമാകാൻ അൽഫോൻസ മിഷന്‍റെ വാർഷിക സമ്മേളനം ഒക്ടോബർ 26ന്
Saturday, July 28, 2018 4:43 PM IST
വിയന്ന: ഇന്ത്യയിലെ കാൻസർ രോഗികൾക്ക് നൽകി വരുന്ന സഹായസഹകരണങ്ങളുടെ ഭാഗമായി വിശുദ്ധ അൽഫോൻസ മിഷൻ സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനം വിയന്നയിലെ ആസ്പേണ്‍ പള്ളിയിൽ ഒക്ടോബർ 26ന് ആരംഭിക്കും.

സഹനത്തിന്‍റെ തീച്ചൂളയിലൂടെ കടന്നു പോകുന്നവർക്ക് സഹായമെത്തിക്കുന്ന വിശുദ്ധ അൽഫോൻസയുടെ നാമത്തിൽ ആരംഭിച്ച മിഷന്‍റെ ഒൻപതാമത്തെ വാർഷികം കൂടിയാണിത്.

ഫാ. തോമസ് വടാതുമുകളേൽ ആധ്യാത്മികഗുരുവും ഡയറക്ടറുമായി സംഘടിപ്പിക്കുന്ന വിശുദ്ധ അൽഫോൻസ മിഷന്‍റെ വാർഷിക സമ്മേനത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് അഗാപെയും ഉണ്ടാകും.

ഒക്ടോബർ 26ന് രാവിലെ 11ന് വിശുദ്ധ കുർബാനയോടെ തിരുക്കർമങ്ങൾക്ക് തുടക്കമാകും. അൽഫോൻസ മിഷന്‍റെ പ്രവർത്തനങ്ങളെ പ്രതിപാദിക്കുന്ന റിപ്പോർട്ടും അനുബന്ധ ചർച്ചകളും വാർഷിക സമ്മേളനത്തിൽ അവതരിപ്പിക്കും.

കാൻസറിന്‍റെ പിടിയിൽ അമരുന്ന നിർദ്ദനരായ വ്യക്തികളെ സാധിക്കുന്ന വിധത്തിൽ സഹായിക്കുക എന്നതാണ് 9 വർഷം മുന്പ് ആരംഭിച്ച ഓസ്ട്രിയൻ മലയാളികളുടെ സംഗമമായ അൽഫോൻസ മിഷന്‍റെ ഉദ്ദേശ്യം. മിഷനിലൂടെ പ്രവർത്തിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും താല്പര്യമുള്ളവർക്ക് ഈ ഉദ്യമത്തിൽ പങ്കുചേരാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ. തോമസ് വടാതുമുകളേൽ: 00496297929558, ഫാ. തോമസ് കൊച്ചുചിറ: 06641547654, ഫാ. ഷൈജു പള്ളിചാംകുടിയിൽ: 066488981156, ഡോ. റോസി അബ്രഹാം പുതുപ്പള്ളി: 069914099069, വിൽസണ്‍ കള്ളിക്കാടൻ: 069919610276, ജോണി കപ്പാനി: 06507277025, ജെയിംസ് കയ്യാലപറന്പിൽ: 069910708041, ആന്േ‍റാ നിലവൂർ: 069912407632, ജോർജ് ഞൊണ്ടിമാക്കൽ: 069919137578.

റിപ്പോർട്ട്: ജോബി ആന്‍റണി