വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ പ​തി​നൊ​ന്നാ​മ​ത് ഗ്ലോ​ബ​ൽ സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 17 മു​ത​ൽ ജ​ർ​മ​നി​യി​ൽ
Friday, July 27, 2018 11:42 PM IST
ബ​ർ​ലി​ൻ: ആ​ഗോ​ള മ​ല​യാ​ളി ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ചാ​ല​ക​ശ​ക്തി​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ പ​തി​നൊ​ന്നാ​മ​ത് ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ജ​ർ​മ​നി​യു​ടെ മു​ൻ ത​ല​സ്ഥാ​ന​മാ​യ ബോ​ണ്‍ ന​ഗ​ര​ത്തി​ൽ (Haus Venusberg, Haager Weg 28 – 30, 53127 Bonn - Venusberg) ഓ​ഗ​സ്റ്റ് 17 മു​ത​ൽ 19 വ​രെ (വെ​ള്ളി, ശ​നി, ഞാ​യ​ർ) ആ​ഘോ​ഷ​പൂ​ർ​വം ന​ട​ക്കും. കേ​ര​ള കൃ​ഷി​മ​ന്ത്രി അ​ഡ്വ. വി.​എ​സ്. സു​നി​ൽ​കു​മാ​ർ, കേ​ര​ള വ​നം​മ​ന്ത്രി അ​ഡ്വ. കെ. ​രാ​ജു, എം.​കെ.​മു​നീ​ർ എം​എ​ൽ​എ, ശ​ശി ത​രൂ​ർ എം​പി, ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെു​ടു​ക്കും.

ആ​ഗോ​ള ത​ല​ത്തി​ൽ 52 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി മു​ന്നൂ​റി​ല​ധി​കം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മൂ​ന്നു​ദി​ന സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള​ത്ത​നി​മ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന സെ​മി​നാ​റു​ക​ൾ, ച​ർ​ച്ച​ക​ൾ, ക​ലാ​സാ​യാ​ഹ്ന​ങ്ങ​ൾ എ​ന്നി​വ അ​ര​ങ്ങേ​റും. ജ​ർ​മ​ൻ പ്രൊ​വി​ൻ​സി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഗ്ലോ​ബ​ൽ സ​മ്മേ​ള​ന​ത്തി​ന് ജോ​സ് കു​ന്പി​ളു​വേ​ലി​ൽ (ചെ​യ​ർ​മാ​ൻ), ജോ​ളി എം ​പ​ട​യാ​ട്ടി​ൽ (പ്ര​സി​ഡ​ന്‍റ്), മേ​ഴ്സി ത​ട​ത്തി​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഗ്രി​ഗ​റി മേ​ട​യി​ൽ (പ്ര​സി​ഡ​ന്‍റ്, യൂ​റോ​പ്പ് റീ​ജി​യ​ൻ) എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ സം​ഘാ​ട​ക ക​മ്മ​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് വി​സാ കാ​ര്യ​ങ്ങ​ൾ ശ​രി​യാ​ക്കേ​ണ്ട​താ​ണ്. ഡോ.​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി, ചെ​യ​ർ​മാ​ൻ(​യു എ​ഇ), മാ​ത്യു ജേ​ക്ക​ബ് പ്ര​സി​ഡ​ഡ​ന്‍റ് (ജ​ർ​മ​നി) ലി​ജു മാ​ത്യു, സെ​ക്ര​ട്ട​റി (ദു​ബാ​യ്), തോ​മ​സ് അ​റ​ന്പ​ൻ​കു​ടി, ട്ര​ഷ​റ​ർ (ജ​ർ​മ​നി) എ​ന്നി​വ​രാ​ണ് ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ൾ.

വി​വ​ര​ങ്ങ​ൾ​ക്ക്:

ഗ്രി​ഗ​റി മേ​ട​യി​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ(0049 160 4449075),ജോ​ളി എം ​പ​ട​യാ​ട്ടി​ൽ ജ​ന​റ​ൽ കോ ​ക​ണ്‍​വീ​ന​ർ (0049 1575 3181523), ജോ​ണ്‍ കൊ​ച്ചു​ക​ണ്ട​ത്തി​ൽ ജ​ന​റ​ൽ കോ ​ക​ണ്‍​വീ​ന​ർ(0049 163 7339681)


റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ