ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക​ലോ​ത്സ​വം സെ​പ്റ്റം​ബ​റി​ൽ
Tuesday, July 24, 2018 9:16 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (ഡി​എം​എ) ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ലോ​ത്സ​വം 2018 ന​ട​ത്തു​വാ​ൻ കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ക​ലോ​ത്സ​വ​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ന​ട​ത്തു​ന്ന​ത്.

ശാ​ഖാ​ത​ല മ​ത്സ​ര​ങ്ങ​ൾ 2018 സെ​പ്റ്റം​ബ​റി​ലും മേ​ഖ​ല ത​ല​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ൾ ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ലും ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​വം​ബ​ർ 10, 11 തീ​യ​ക​ളി​ലു​മാ​വും ന​ട​ത്തു​ക​യെ​ന്ന് ഡി​എം​എ. ക​ലോ​ത്സ​വം 2018 ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി​നോ​ദി​നി ഹ​രി​ദാ​സ് അ​റി​യി​ച്ചു. 30 ഇ​ന​ങ്ങ​ളി​ലാ​യി വി​വി​ധ പ്രാ​യ​പ​രി​ധി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഡി​എം​എ ഓ​ഫീ​സ്: 26195511

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി